/kalakaumudi/media/media_files/2025/12/11/indian-team-2025-12-11-12-25-28.jpg)
ചണ്ഡിഗഡ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 ക്രിക്കറ്റ് മത്സരം ഇന്ന് നടക്കും.
ആദ്യമായി പുരുഷ രാജ്യാന്തര മത്സരത്തിനു വേദിയൊരുക്കുന്ന ചണ്ഡീഗഡിലെ മുല്ലൻപൂർ സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണി മുതലാണ് മത്സരം.
സ്റ്റാർ സ്‌പോർട്‌സ് ചാനലിലും ജിയോ ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.കട്ടക്കിൽ നടന്ന ആദ്യ മത്സരത്തിൽ നേടിയ 101 റൺസ് വിജയത്തിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ.
കൂറ്റൻ വിജയം നേടിയപ്പോഴും, വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും നായകൻ സൂര്യകുമാർ യാദവും ബാറ്റിങ്ങിൽ ഫോമിലേക്ക് ഉയരാത്തത് ഇന്ത്യയ്ക്ക് തലവേദനയാണ്.
ടി 20യിൽ ഓപ്പണറായി മൂന്നു സെഞ്ച്വറികൾ നേടിയ സഞ്ജുവിനെ തഴഞ്ഞാണ് ഗില്ലിന് തുടരെ അവസരം നൽകിയത്.
എന്നാൽ കഴിഞ്ഞ മത്സരത്തിൽ നാലു റൺസെടുത്ത് ഗിൽ പുറത്തായി. നായകൻ സൂര്യകുമാർ യാദവാകട്ടെ, കഴിഞ്ഞ 21 ഇന്നിങ്‌സുകളിൽ ഒരു അർധ സെഞ്ച്വറി പോലും നേടിയിട്ടില്ല.
ടി20 ടീമിലേക്ക് തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യയുടെ ഉജ്ജ്വല ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബൗളിങ് നിരയും ഫോം വീണ്ടെടുത്തിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
