/kalakaumudi/media/media_files/2025/11/23/modi-2025-11-23-20-29-37.jpg)
ന്യൂഡല്‍ഹി: അന്തരിച്ച ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാന്‍ മകന്‍ നയിക്കുന്ന ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിക്ക് പിന്തുണയറിയിച്ച് നിര്‍ണ്ണായക നീക്കവുമായി ഇന്ത്യ. ഖാലിദ സിയയുടെ നിര്യാണത്തില്‍ നല്‍കിയ അനുശോചന കുറിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയത്. ഖാലിദ സിയയുടെ ആശയങ്ങള്‍ തുടരാന്‍ കഴിയട്ടെയെന്നും ബിഎന്‍പിക്ക് നവ ബംഗ്ലാദേശ് സൃഷ്ടിക്കാനാവട്ടെയെന്നും മോദി അനുശോചന കത്തില്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മുഖേനയാണ് നരേന്ദ്ര മോദി ബിഎന്‍പി ആക്ടിംഗ് ചെയര്‍മാന്‍ താരിഖ് റഹ്മാന് കത്ത് കൈമാറിയത് .
ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാന്‍ താരിഖ് റഹ്മാന്‍ നേതൃത്വത്തിന് കഴിയട്ടെയെന്നും മോദി അനുശോചനകുറിപ്പില്‍ പറഞ്ഞു. 2026 ഫെബ്രുവരി 12ന് ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ത്യ നയത്തില്‍ വലിയ മാറ്റം വരുത്തിയിരിക്കുന്നത്. ആകെ കലുഷിതമായ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യ കടുത്ത എതിര്‍പ്പറിയിച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമണങ്ങളിലും കൊലപാതകങ്ങളിലും ആശങ്കയറിയിച്ച് ഇന്ത്യ സാഹചര്യം കൂടുതല്‍ മെച്ചപ്പെടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇടക്കാല സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ബിഎന്‍പിക്ക് ഇന്ത്യ പരസ്യ പിന്തുണ നല്‍കിയിരിക്കുന്നത്.
ബിഎന്‍പിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒരു പുതിയ ബംഗ്ലാദേശ് കെട്ടിപ്പടുക്കണം എന്നാണ് താരിഖ് റഹ്മാന് നല്‍കിയ കത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഖാലിദ സിയയുടെ കാലത്ത് ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധത്തെക്കുറിച്ചൊക്കെ പ്രധാനമന്ത്രി കത്തില്‍ വാചാലനാകുന്നുണ്ട്. നയതന്ത്രതലത്തിലും അല്ലാതെയും ഇന്ത്യയും ബംഗ്ലാദേശും ഒരു ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നതിന്റെ സാഹചര്യവും മോദി കത്തില്‍ വിശദീകരിക്കുന്നുണ്ട്. ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത വിദേശകാര്യ മന്ത്രി ജയശങ്കര്‍ ഇടക്കാല സര്‍ക്കാര്‍ ഉപദേഷ്ടാവ് മുഹമ്മദ് യൂനസുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്താതിരുന്നതും നിലവിലെ സര്‍ക്കാരിനോടുള്ള ഇന്ത്യയുടെ സമീപനം വ്യക്തമാക്കുന്നതാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
