ന്യൂ ഡല്‍ഹി: ട്രംപിന്റെ പുതിയ തീരുവ ചുമത്തലിനെതിരെ തിരിച്ചടിക്കാതെ ഇന്ത്യ. ഇപ്പോള്‍ അടയ്ക്കുന്ന 10 ശതമാനത്തിനു പുറമെയാണ് 26 ശതമാനം അധികം അടയ്ക്കണമെന്ന് ഉത്തരവിറത്തിയത്.
വ്യാപാരത്തെ ശക്തിപ്പെടുത്താനും മറ്റു വ്യാപാര മാര്‍ഗ്ഗങ്ങളെക്കുറിച്ച് അന്വേഷിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ ചര്‍ച്ചകള്‍ നടക്കന്നുണ്ടെന്ന് വെളിപ്പെടുത്തല്‍.
വാഷിങ്ടണ്ണുമായി ആദ്യമായി ചര്‍ച്ച നടത്താന്‍ സാധിച്ച ഏഷ്യന്‍ രാജ്യം എന്ന ഒരു മുന്‍ തൂക്കം ഇന്ത്യയ്ക്ക് ഉണ്ടെന്നതും, മറ്റു ഏഷ്യന്‍ രാജ്യങ്ങളായ ചൈന, വിയറ്റ്‌നാം, ഇന്‍ഡോനേഷ്യ എന്നിവയെല്ലാം ഇതേ പ്രശ്‌നത്താല്‍ വളരെയധികെ ബാധിക്കപ്പെട്ടിട്ടുണ്ടെന്നും പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ട്രംപിന്റെ അധികതീരുവ ചുമത്തല്‍ ആഗോള വിപണിയെ ഇളക്കി മറിച്ചിട്ടുണ്ട്. ഇതിന്റെ അനന്തര ഫലമായി ചൈന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തിയ അധിക തീരുവയും ചര്‍ച്ചയാവുന്നുണ്ട്.
ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഗവണ്‍മെന്റും, യൂ എസ് ഗവണ്‍മെന്റും താരിഫുകള്‍ക്കു മേല്‍ വ്യാപാര ഉടമ്പടി ഉണ്ടാക്കിയെന്ന പറയുമ്പോഴും, ഇവയെക്കുറിച്ചുള്ള വിശദീകരണം ഇതുവരെ പ്രധാനമന്തിയുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം 23 ബില്ല്യണ്‍ ഡോളര്‍ വിലവരുന്ന യു എസ് ഇംപോര്‍ട്ടില്‍ നിന്ന് താരിഫുകള്‍ കുറയ്ക്കാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്ന് റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മോദി ഗവണ്‍മെന്റ് വന്നതോടെ ട്രംംപിന്റെ പോളിസികളെ മറികടക്കാനായി പല രീതികളും അവലംബിക്കുന്നുണ്ട്. ഡിജിറ്റല്‍ സര്‍വ്വീസുകള്‍ക്കു മേലുള്ള നികുതി കുറച്ചത്, യൂ എസ്സിലെ വമ്പന്‍ ടെക്ക് കമ്പനികള്‍ക്ക് അടിയായിരുന്നു. എന്നാല്‍ ട്രംപിന്റെ താരിഫുകള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 20-40 പോയിന്റു വരെവരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും, ഇന്ത്യയിലെ വജ്ര വ്യവസായത്തിന് കനത്ത തിരിച്ചടി സംഭവിക്കുമെന്നാണ് നിരീക്ഷണം.