/kalakaumudi/media/media_files/2025/10/09/modi-2025-10-09-14-26-39.jpg)
ന്യൂഡല്‍ഹി: യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഊര്‍ജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുമെന്ന് ചര്‍ച്ചയില്‍ തീരമാനമായി. സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ യുകെ പ്രധാനമന്ത്രി കിയ സ്റ്റാമര്‍ പ്രകീര്‍ത്തിച്ചു.
ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ ഇന്ത്യയില്‍ ക്യാംപസുകള്‍ സ്ഥാപിക്കുമെന്ന് സ്റ്റാമര്‍ അറിയിച്ചു. ഗാസയിലെ ധാരണ മുന്നോട്ട് കൊണ്ടുപോകണമെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയവരെ എല്ലാം അഭിനന്ദിക്കുന്നുവെന്നും കിയ സ്റ്റാമര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയില്‍ സൗഹൃദം ശക്തമായിയെന്നും വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമെന്നും നരേന്ദ്രമോദി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഗാസ, യുക്രെയ്ന്‍ സംഘര്‍ഷങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചയായി.
സമാധാന ചര്‍ച്ചകളെ സ്വാഗതം ചെയ്യന്നുവെന്നും മോദി അറിയിച്ചു. കാലാവസ്ഥ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംയുക്ത നിധി രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. യുകെയുടെ 9 സര്‍വ്വകലാശാലകള്‍ ഇന്ത്യയില്‍ ക്യാംപസ് തുടങ്ങും. പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കുമെന്നും മോദി അറിയിച്ചു. നരേന്ദ്രമോദിയും കിയ സ്റ്റാര്‍മറും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഷ്ട്ര നേതാക്കളുടെ പ്രതികരണം.