'ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യ ഒറ്റക്കെട്ട് ; ഏപ്രില്‍ 22ാം തീയതി 22 മിനിറ്റിനുള്ളില്‍ പ്രതികാരം ചെയ്തു':മോദി

'ഭീകരതയ്ക്കെതിരെ പോരാടാന്‍ ഇന്ത്യ ഒറ്റക്കെട്ടാണ്. പഹല്‍ഗാം ഭീകരാക്രമണം140 കോടി ഇന്ത്യക്കാരെ ബാധിച്ചു. ഭീകരതയുടെ കേന്ദ്രബിന്ദുവിലാണ് ഞങ്ങള്‍ ആക്രമണം നടത്തിയത്.

author-image
Sneha SB
New Update
PM MODI

ന്യൂഡല്‍ഹി:ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് 22 മിനിറ്റിനുള്ളില്‍ ഇന്ത്യ പ്രതികാരം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ് ഈ ഭീകരാക്രമണത്തിന്റെ പേര്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും നിരവധി സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇത്.'
'ഏപ്രില്‍ 22 ലെ ആക്രമണത്തിന് മറുപടിയായി, തീവ്രവാദികളുടെ  ഒമ്പത് ഒളിത്താവളങ്ങള്‍ 22 മിനിറ്റിനുള്ളില്‍ ഞങ്ങള്‍ നശിപ്പിച്ചു. സിന്ദൂരം വെടിമരുന്നായി മാറുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന്റെയും രാജ്യത്തിന്റെയും ശത്രുക്കള്‍ കണ്ടു,' രാജസ്ഥാനിലെ ബിക്കാനീറില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.'

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് ഇന്ത്യ തിരിച്ചടിയായി സൈനിക നടപടി ആരംഭിച്ചു. ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഈ ഓപ്പറേഷനില്‍ ഇല്ലാതാക്കി.'ഭീകരതയ്ക്കെതിരെ പോരാടാന്‍ ഇന്ത്യ ഒറ്റക്കെട്ടാണ്. പഹല്‍ഗാം ഭീകരാക്രമണം140 കോടി ഇന്ത്യക്കാരെ ബാധിച്ചു. ഭീകരതയുടെ കേന്ദ്രബിന്ദുവിലാണ് ഞങ്ങള്‍ ആക്രമണം നടത്തിയത്. സര്‍ക്കാര്‍ സൈന്യത്തിന് സ്വതന്ത്രമായ ഇടപെടല്‍ നല്‍കി, സായുധ സേന പാകിസ്ഥാനെ മുട്ടുകുത്തിച്ചു,' പ്രധാനമന്ത്രി പറഞ്ഞു.'

 

Pahalgam terror attack modi