/kalakaumudi/media/media_files/2026/02/07/piyu-2026-02-07-12-18-12.jpg)
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതിക്ക് പുത്തൻ സാധ്യതകൾ തുറക്കുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. എംഎസ്എംഇകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരുൾ ഉൾപ്പെട്ട മേഖലയ്ക്ക് 30 ട്രില്യൺ ഡോളറിന്റെ വിപണിയാണ് കരാറിലുടെ സാധ്യമാകുന്നത് എന്നും വാണിജ്യമന്ത്രി അറിയിച്ചു.
ഇന്ത്യ - യുഎസ് വ്യാപാര കരാറിൽ ചട്ടക്കൂട് തയ്യാറായെന്ന് ഇന്ത്യയും യുഎസും സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രതികരണം. എക്‌സ് പോസ്റ്റിലാണ് ഇന്ത്യ യുഎസ് വ്യാപാര കരാറിനെ കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം.കരാർ പ്രകാരം ഇന്ത്യയ്ക്ക് മേൽ ചുമത്തിയ പരസ്പര തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, പ്ലാസ്റ്റിക്, റബ്ബർ ഉൽപ്പന്നങ്ങൾ, ജൈവ രാസവസ്തുക്കൾ, വീട്ടുപകരണങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, തിരഞ്ഞെടുത്ത യന്ത്രങ്ങൾ എന്നീ മേഖലകളിലായിരുന്നു നികുതി നിരക്ക് 18 ശതമാനത്തിലേക്ക് ചുരുങ്ങുക. ജനറിക് ഫാർമസ്യൂട്ടിക്കൽസ്, രത്‌നങ്ങൾ, വജ്രങ്ങൾ, വിമാന ഭാഗങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂജ്യമാക്കും.
അതുവഴി കയറ്റുമതി മേഖലയിൽ ഇന്ത്യയുടെ മത്സരശേഷി വർധിക്കും. മെയ്ക്ക് ഇൻ ഇന്ത്യ കാംപയിൻ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.വിമാന ഭാഗങ്ങളുടെ ഇറക്കുമതി, വാഹന ഭാഗങ്ങളിൽ താരിഫ് നിരക്ക് ക്വാട്ട, ജനറിക് ഫാർമസ്യൂട്ടിക്കൽസിൽ മേഖലയിലും കരാർ ഇന്ത്യയ്ക്ക് ഗുണം ചെയ്യും.
ചോളം, ഗോതമ്പ്, അരി, സോയ, കോഴി, പാൽ, ചീസ്, എത്തനോൾ, പുകയില, ചില പച്ചക്കറികൾ, മാംസം എന്നിവയുൾപ്പെടെയുള്ള കാർഷിക, പാലുൽപ്പന്നങ്ങളെ പൂർണ്ണമായും സംരക്ഷിക്കുന്നതും കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഗ്രാമീണ ഉപജീവനമാർഗ്ഗം നിലനിർത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് കരാർ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
