/kalakaumudi/media/media_files/2026/02/13/kattu-2026-02-13-14-18-47.jpg)
ന്യൂഡൽഹി: ടെക്‌സ്‌റ്റൈൽ കയറ്റുമതിയുമായി ബന്ധപ്പെട്ട ബംഗ്‌ളദേശിന് യുഎസിൽ നിന്നു ലഭിച്ച ആനുകൂല്യം ഇന്ത്യയ്ക്കും ലഭിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ്‌ഗോയൽ പറഞ്ഞു.
ബംഗ്‌ളദേശുമായി യുഎസ് ഏർപ്പെട്ട വ്യാപാരക്കരാർ രാജ്യത്തെ ടെക്‌സ്‌റ്റൈൽ വ്യവസായത്തിന് തിരിച്ചടിയായേക്കുമെന്ന് ആശങ്ക ഉയർന്നതിനു പിന്നാലെയാണ് വിശദീകരണം.
യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പരുത്തി ഉപയോഗിച്ച് നിർമ്മിക്കുന്ന തുണിത്തരങ്ങൾ യുഎസിലേക്ക് കയറ്റിഅയ്ക്കുമ്പോൾ തീരുവ പൂജ്യമാകുമെന്നായിരുന്നു ബംഗ്‌ളദേശിന് നൽകിയ ആനുകൂല്യം.
ഇന്ത്യൻ തുണിത്തരങ്ങളുടെ തീരുവ 18 ശതമാനം ആയിരിക്കുമെന്നതിനാലാണ് മേൽക്കെ നഷ്ടപ്പെടുമെന്നായിരുന്നു ആശങ്ക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
