മറ്റൊരു രാജ്യത്തെയും ഇന്ത്യ ആശ്രയിക്കില്ലെന്ന് പ്രധാനമന്ത്രി; 'സ്വയംപര്യാപ്തതയാണ് ഇന്ത്യയുടെ മന്ത്രം

സ്വയംപര്യാപ്തതയാണ് ഇന്ത്യയുടെ മന്ത്രമെന്നും മെയ്‌ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾക്ക് മുൻഗണന നൽകണമെന്നും നരേന്ദ്രമോദി. ഏറെനാൾ ആരെയും ആശ്രയിച്ച് നിൽക്കാനാവില്ലെന്നും മോദി

author-image
Devina
New Update
narendramoodi

ദില്ലി: മറ്റൊരു രാജ്യത്തെയും ഇന്ത്യ ആശ്രയിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

താൽക്കാലിക പ്രശ്‌നങ്ങൾക്ക് ഇന്ത്യയെ പിന്നോട്ടടിക്കാനാവില്ല. ഇന്ത്യയുടെ ഉത്പന്നങ്ങളെ മറ്റുള്ളവർ ആശ്രയിക്കണം.

 സ്വയംപര്യാപ്തതയാണ് ഇന്ത്യയുടെ മന്ത്രമെന്നും നരേന്ദ്രമോദി പറഞ്ഞു. മെയ്‌ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾക്ക് മുൻഗണന നൽകണം

. ഏറെനാൾ ആരെയും ആശ്രയിച്ച് നിൽക്കാനാവില്ല. വരും നൂറ്റാണ്ടുകളിലേക്കും വളർച്ചക്കുള്ള ശക്തമായ അടിത്തറ സജ്ജമാണ്.

 ജിഎസ്ടി പരിഷ്ക്കരണം ശക്തവും, ജനാധിപത്യപരവുമായ നടപടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. അന്താരാഷ്ട്ര ട്രേഡ് ഷോ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.