'റാവല്‍പിണ്ടി ചിക്കന്‍ ടിക്ക മസാല,റഫീക്കി രാരാ മട്ടണ്‍...'പാകിസ്ഥാനെ പ്ലേറ്റിലാക്കി നിരത്തി ഇന്ത്യന്‍ വ്യോമസേന

പ്രധാന വിഭവങ്ങള്‍ കൂടാതെ മധുരപലഹാരങ്ങളും പാകിസ്ഥാനെ ട്രോളുന്നതായി. ബാലാകോട്ട് തിറാമിസു, മുസഫറാബാദ് കുല്‍ഫി ഫലൂദ, മുരിദ്‌കെ മീഠാ പാന്‍ എന്നിവയാണ് ഇവയില്‍ പ്രധാനം.

author-image
Biju
New Update
menu

ന്യൂഡല്‍ഹി: 93ാം വാര്‍ഷികാഘോഷ വേളയില്‍ ഇന്ത്യന്‍ വ്യോമസേന ഒരുക്കിയ 'വിരുന്ന്' അക്ഷരാര്‍ത്ഥത്തില്‍ രുചിയേറിയ ചിരിവിരുന്നായിരുന്നു.റാവല്‍പിണ്ടി ചിക്കന്‍ ടിക്ക മസാല,റഫീക്കി രാരാ മട്ടണ്‍,ഭോലരി പനീര്‍ മേത്തി മസാല....വൈറെറ്റി വിഭവങ്ങളാണല്ലോ എന്ന് ആശ്ചര്യപ്പെട്ട് മെനുകാര്‍ഡ് നോക്കിയവര്‍ പിന്നെ ഓര്‍ത്തോര്‍ത്ത് ചിരിച്ചു.  ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത്, ഇന്ത്യ ആക്രമിച്ച് വെണ്ണീറാക്കിയ ഇടങ്ങളുടെ പേരുകളായിരുന്നു വിരുന്നിലെ വിഭവങ്ങള്‍ക്കെല്ലാം.

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തും ആത്മധൈര്യവും കഴിവും എല്ലാം പ്രകടിപ്പിച്ച വാര്‍ഷികാഘോഷത്തിന് പങ്കെടുക്കാനെത്തിയവരുടെയെല്ലാം കണ്ണുകള്‍ മെനുകാര്‍ഡിലായിരുന്നു. സാദിഷ്ടമായ വിഭവങ്ങള്‍ അകത്താക്കാനുള്ള കൊതി കൊണ്ടല്ല മറിച്ച്, ഇതിലും ഭേദം പാകിസ്ഥാനെ അങ്ങ് ഭൂപടത്തില്‍ നിന്ന മായ്ച്ചു കളയുന്നതായിരുന്നുവെന്ന് പരിപാടിക്ക് പങ്കെടുക്കാനെത്തിയവരെല്ലാം പറയുന്നത്.

പകരംവയ്ക്കാനില്ലാത്തതും, പ്രതിരോധിക്കാനാവാത്തതും കൃത്യതയുള്ളതുമായ (ഇന്‍ഫാല്ലിബിള്‍, ഇംപര്‍വിയസ്, പ്രിസൈസ്) എന്ന വിശേഷണത്തോടെയാണ് മെനു പുറത്തിറക്കിയത്.മെനുവിലെ എല്ലാ വിഭവങ്ങളും പാകിസ്ഥാനിലെ പ്രധാനസ്ഥലങ്ങളെയും വ്യോമതാവളങ്ങളെയും ഓര്‍മ്മിപ്പിക്കുന്നതാണ്.

ആ മെനു ഇങ്ങനെയായിരുന്നു:

റാവല്‍പിണ്ടി ചിക്കന്‍ ടിക്ക മസാല - റാവല്‍പിണ്ടി വ്യോമതാവളം

റഫീഖി റാരാ മട്ടണ്‍ - റഫീഖി വ്യോമതാവളം

ഭോലരി പനീര്‍ മേത്തി മസാല -ഭോലരി വ്യോമതാവളം

സക്കൂര്‍ ഷാം സവേര കോഫ്ത - സക്കൂര്‍ വ്യോമതാവളം

സര്‍ഗോദ ദാല്‍ മഖ്‌നി - സര്‍ഗോദ വ്യോമതാവളം

ജേക്കബാബാദ് മേവ പുലാവ് - ജേക്കബാബാദ് വ്യോമതാവളം

പ്രധാന വിഭവങ്ങള്‍ കൂടാതെ മധുരപലഹാരങ്ങളും പാകിസ്ഥാനെ ട്രോളുന്നതായി. ബാലാകോട്ട് തിറാമിസു, മുസഫറാബാദ് കുല്‍ഫി ഫലൂദ, മുരിദ്‌കെ മീഠാ പാന്‍ എന്നിവയാണ് ഇവയില്‍ പ്രധാനം.

indian air force