ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം: രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ കുപ്വാര സെക്ടറില്‍, വൈകുന്നേരംഏഴുമണിയോടെ നിയന്ത്രണ രേഖയില്‍ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ സൈന്യംവെടിയുതിര്‍ത്തു

author-image
Biju
New Update
fasjkkfn

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം. നുഴഞ്ഞുകയറ്റ ശ്രമംപരാജയപ്പെടുത്തിയതിനു പിന്നാലെയാണ് ഭീകരരെ വധിച്ചത്. കുപ്വാരയിലെ മച്ചില്‍, ദുദ്നിയാല്‍സെക്ടറുകളിലായി നിയന്ത്രണരേഖ വഴി കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്.

തിങ്കളാഴ്ച രാത്രി വൈകിയാണ് നുഴഞ്ഞുകയറ്റശ്രമം ഉണ്ടായത്. രണ്ട് സ്ഥലങ്ങളിലും വെടിവയ്പ്പുംസ്ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജമ്മു കശ്മീരിലെ കുപ്വാര സെക്ടറില്‍, വൈകുന്നേരംഏഴുമണിയോടെ നിയന്ത്രണ രേഖയില്‍ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ സൈന്യംവെടിയുതിര്‍ത്തു. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ലഭ്യമാകുന്നതേയുള്ളൂവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Indian army