നുഴഞ്ഞു കയറ്റക്കാരനെ വധിച്ച് സൈന്യം

പഞ്ചാബിലെ തന്‍ തരണ്‍ ജില്ലയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാള്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

author-image
anumol ps
New Update
ar

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00



ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാളെ അതിര്‍ത്തി രക്ഷ സേന വെടിവച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ തന്‍ തരണ്‍ ജില്ലയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാള്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സൈന്യം തിരികെ പോകാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറുന്നതില്‍ നിന്ന് പിന്മാറിയില്ല. ഇതോടെയാണ് വെടിയുതിര്‍ത്തതെന്നാണ് ബിഎസ്എഫിന്റെ വിശദീകരണം. ജമ്മുവില്‍ ഉള്‍പ്പെടെ ഉണ്ടായ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് പഞ്ചാബില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

Indian army