സിക്കിമിന്റെ മലനിരകള്‍ കാക്കാന്‍ വെഹിക്കിള്‍ മൗണ്ടഡ് ഇന്‍ഫാന്ററി മോര്‍ട്ടാര്‍ സംവിധാനം

ചിത്രങ്ങള്‍ സഹിതം കരസനേയാണ് ഈ വിവരം ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവച്ചത്. ഈ വര്‍ഷം അവസാനത്തോടെ മലനിരകളില്‍ വിഎംഐഎംഎസിന്റെ വിന്യാസം പൂര്‍ത്തിയാക്കും.

author-image
Biju
New Update
SDG

ഗാംഗ്ടോക്ക്: ശത്രുക്കള്‍ക്കെതിരെ സിക്കിം മലനിരകളില്‍ നിര്‍ണായക നീക്കവുമായി സുരക്ഷാ സേന. മലനിരകളില്‍ വെഹിക്കിള്‍ മൗണ്ടഡ് ഇന്‍ഫാന്ററി മോര്‍ട്ടാര്‍ സംവിധാനങ്ങള്‍ വിന്യസിച്ചു. അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിനും സൈനിക നീക്കങ്ങള്‍ ദ്രുതഗതിയില്‍ ആക്കുന്നതിനും വേണ്ടിയാണ് വിഎംഐഎംഎസ് വിന്യസിച്ചത്.

ചിത്രങ്ങള്‍ സഹിതം കരസനേയാണ് ഈ വിവരം ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവച്ചത്. ഈ വര്‍ഷം അവസാനത്തോടെ മലനിരകളില്‍ വിഎംഐഎംഎസിന്റെ വിന്യാസം പൂര്‍ത്തിയാക്കും. സങ്കീര്‍ണമായ പ്രദേശങ്ങളില്‍ സൈനിക നീക്കങ്ങള്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന പ്രതിരോധ സംവിധാനങ്ങളാണ് വിഎംഐഎംഎസ്.

ആര്‍മോര്‍ഡ് ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിളില്‍ 81 എംഎം കാനന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രത്യേക തരം വാഹന സംവിധാനമാണ് വിഎംഐഎംഎസ്. ഭാരതം തദ്ദേശീയമായി നിര്‍മ്മിച്ച പ്രതിരോധ സംവിധാനം ആണ് ഇത്. ആത്മനിര്‍ഭര്‍ ഭാരതില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇവടുയെ നിര്‍മ്മാണം. ഇന്ത്യയുടെ പ്രതിരോധ ആയുധ നിര്‍മ്മാണത്തിലെ സുപ്രധാന നാഴികകല്ല് കൂടിയാണ് ഇതിന്റെ നിര്‍മ്മാണ വിജയം.

വെല്ലുവിളി നിറഞ്ഞ മേഖലയിലൂടെയുള്ള യാത്രയ്ക്കും പരിശോധനയ്ക്കും വേണ്ടി സേനയ്ക്ക് വിഎംഐഎംഎസ് പ്രയോജനപ്പെടുത്താം. വിഎംഐഎംഎസില്‍ ഘടിപ്പിച്ചിട്ടുള്ള അല്‍ക്രാന്‍ എല്‍ മോര്‍ട്ടാര്‍ സംവിധാനം ശത്രുക്കള്‍ക്കെതിരെ പെട്ടെന്ന് വെടിയുതിര്‍ക്കാന്‍ ഇതിനെ സഹായിക്കുന്നു. 81 എംഎം മോര്‍ട്ടാര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് വിഎംഐഎംഎസ് സംവിധാനത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.

 

Indian army