എല്ലാ ഉപകരണങ്ങളിലും ഇന്ത്യന്‍ ചിപ്പ്; സ്വപ്നം വെളിപ്പെടുത്തി മോദി

ഇന്ത്യയെ അര്‍ധചാലക ശക്തികേന്ദ്രമാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്നത്തെ ഇന്ത്യ ലോകത്തിന് ആത്മവിശ്വാസം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

author-image
Prana
New Update
pm modi
Listen to this article
0.75x1x1.5x
00:00/ 00:00

ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യന്‍ നിര്‍മിത ചിപ്പുകള്‍ ഉണ്ടായിരിക്കണമെന്നതാണ് സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ 'സെമികോണ്‍ ഇന്ത്യ 2024' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ അര്‍ധചാലക ശക്തികേന്ദ്രമാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്നത്തെ ഇന്ത്യ ലോകത്തിന് ആത്മവിശ്വാസം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അര്‍ധചാലക നിര്‍മാണത്തില്‍ ഇതിനകം 1.5 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. നിരവധി പദ്ധതികള്‍ അണിയറയിലാണ്. അര്‍ധചാലക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയില്‍ 85000ല്‍ അധികം എന്‍ജിനീയര്‍മാരും സാങ്കേതിക വിദ?ഗ്ധരും തയ്യാറെടുക്കുകയാണ്.
അനുകൂലമായ ബിസിനസ് സാഹചര്യങ്ങളും സ്ഥിരമായ നയങ്ങളും രാജ്യം വാ?ഗ്ദാനം ചെയ്യുന്നുണ്ട്. അര്‍ധചാലക മേഖലയില്‍ നിക്ഷേപം നടത്താന്‍ ആ?ഗ്രഹിക്കുന്ന കമ്പനികള്‍ക്ക് ആകര്‍ഷകമായ ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
24 രാജ്യങ്ങളില്‍നിന്നായി അര്‍ധചാലക നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന 250ലധികം കമ്പനികളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
സെപ്റ്റംബര്‍ 11 മുതല്‍ 13 വരെയാണ് ത്രിദിന സെമികോണ്‍ സമ്മേളനം നടക്കുന്നത്.

india narendra modi chip technology made in