/kalakaumudi/media/media_files/2025/05/18/QOHzrHbmvy3zmHRwZL08.jpg)
ന്യൂഡൽഹി • പാക്കിസ്ഥാൻ നടത്തുന്ന ഭീകരതയെ തുറന്നുകാട്ടാൻ ഏഴ് പ്രതിനിധി സംഘങ്ങളായി തിരിഞ്ഞ് ലോകരാജ്യങ്ങൾ സന്ദർശിക്കുന്നു. പ്രതിനിധി സംഘങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴ് സംഘങ്ങളിലായി 59 പേരാണ് വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നത്. എൻഡിഎയിൽ നിന്ന് 31 പേർ, മറ്റ് മുന്നണികളിൽ നിന്ന് 20 പേർ എന്നിവർക്ക് പുറമെ നയതന്ത്ര മേഖലയിലെ ഉദ്യോഗസ്‌ഥരും ചേരുന്നതാണ് പ്രതിനിധി സംഘങ്ങൾ. പര്യടനത്തിൻ്റെ ഭാഗമായി ഇവർ 32 രാജ്യങ്ങളിൽ സന്ദർശനം നടത്തും. മേയ് 23നാണ് യാത്ര ആരംഭിക്കുന്നത്. ബെൽജിയത്തിലെ ബ്രസ്സൽസിലുള്ള യൂറോപ്യൻ യൂണിയൻ ആസ്‌ഥാനവും സംഘം സന്ദർശിക്കും. ശശി തരൂർ ഉൾപ്പെടെ പ്രതിനിധി സംഘത്തിന്റെ നേതൃനിരയിൽ ഉണ്ട്.
സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളായിരിക്കും ആദ്യത്തെ സംഘം സന്ദർശിക്കുക.
യുകെ. ഫ്രാൻസ്, ജർമനി, യൂറോപ്യൻ യൂണിയൻ, ഇറ്റലി, ഡെൻമാർക്ക് എന്നിവിടങ്ങളിലേക്കായിരിക്കും പ്രതിനിധി സംഘം-2 യാത്ര ചെയ്യുക.
ഇന്തൊനീഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് മൂന്നാമത്തെ സംഘം സന്ദർശനം നടത്തുന്നത്
യുഎഇ, ലൈബീരിയ, കോംഗോ, സിയറ ലിയോൺ എന്നിവിടങ്ങളിലാണ് നാലാമത്തെ സംഘം സന്ദർശനം നടത്തുക.
യുഎസ്സ്. പനാമ, ഗയാന, ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിലാണ് അഞ്ചാമത്തെ സംഘം സന്ദർശനം നടത്തുക.
സ്പെയിൻ, ഗ്രീസ്, സ്റ്റോവേനിയ, ലാത്വിയ റഷ്യ എന്നിവിടങ്ങളിൽ ആറാമത്തെ പ്രതിനിധി സംഘം സന്ദർശിക്കും.
ഈജിപ്ത്, ഖത്തർ, എത്യോപ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഏഴാമത്തെ സംഘം സന്ദർശനം നടത്തും