/kalakaumudi/media/media_files/2025/08/28/india-2025-08-28-17-16-22.jpg)
ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് സര്‍ക്കാര്‍. നിലവിലെ നാലാം സമ്പദ്വ്യവസ്ഥയായ ജപ്പാനെ മറികടന്നതായും 2030 ആകുമ്പോള്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ജര്‍മനിയെ മറികടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വര്‍ഷാവസാന സാമ്പത്തിക അവലോകന പ്രകാരമാണ് സര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയത്.
202526 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ യഥാര്‍ഥ ജിഡിപി 8.2 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇത് 7.8 ശതമാനവും നാലാം പാദത്തില്‍ 7.4 ശതമാനവുമായിരുന്നു വര്‍ധന. ''4.18 ട്രില്യണ്‍ യുഎസ് ഡോളര്‍ ജിഡിപി മൂല്യത്തോടെ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. 2030 ആകുമ്പോള്‍ ജര്‍മനിയെ മൂന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളാന്‍ ഒരുങ്ങുകയാണ്'', സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ യുഎസാണ്, രണ്ടാം സ്ഥാനത്ത് ചൈനയും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
