ശ്രീലങ്കന്‍ ജയിലില്‍നിന്ന് മോചിതരായ ആറ് മത്സ്യത്തൊഴിലാളികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി

അറസ്റ്റിലായവരെ മോചിപ്പിക്കാന്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. നേരത്തെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിനു നേരേ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്ത സംഭവത്തില്‍ ഡല്‍ഹിയിലെ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

author-image
Biju
New Update
dh

fisher

ചെന്നൈ: ശ്രീലങ്കയിലെ ജയിലില്‍നിന്ന് മോചിതരായ ആറ് മത്സ്യത്തൊഴിലാളികള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ജയില്‍ മോചിതരായത്. 

മത്സ്യത്തൊഴിലാളികള്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. ജനുവരി 12 ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ലങ്കന്‍ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്യുകയും അവരുടെ കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

അറസ്റ്റിലായവരെ മോചിപ്പിക്കാന്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. നേരത്തെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിനു നേരേ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്ത സംഭവത്തില്‍ ഡല്‍ഹിയിലെ ശ്രീലങ്കന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. 

ഡെല്‍ഫ് ദ്വീപിനു സമീപം ശ്രീലങ്കന്‍ നാവികസേന മത്സ്യത്തൊഴിലാളികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ബോട്ടിനു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും മറ്റു മൂന്നു പേര്‍ക്ക് നിസാര പരുക്കേല്‍ക്കുകയും ചെയ്തു.

ജനുവരി 26ന് ഞായറാഴ്ച രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി അനധികൃത മത്സ്യബന്ധനമെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന 34 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്യുകയും മൂന്നു ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

ഒരു കാരണവശാലും ബലപ്രയോഗം അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ ഇരു സര്‍ക്കാരുകളും തമ്മില്‍ നിലവിലുള്ള ധാരണകള്‍ കര്‍ശനമായി പാലിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

fisherman