/kalakaumudi/media/media_files/2026/01/04/vene-2026-01-04-11-17-35.jpg)
ന്യൂഡല്‍ഹി : വെനസ്വേലയിലെ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ആ രാജ്യത്തുള്ള ഇന്ത്യാക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.
അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാന്‍ വിദേശകാര്യ മന്ത്രാലയം (MEA) ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചു.
അടിയന്തര സാഹചര്യങ്ങളില്‍ കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം.
സഹായത്തിനായി അടിയന്തര ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പങ്കിടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഇ മെയില്‍ ഐഡിയും ഫോണ്‍ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.കാരക്കാസിലെ ഇന്ത്യന്‍ എംബസിയുടെ ഇമെയില്‍ ഐഡി: cons.caracas@mea.gov.in അല്ലെങ്കില്‍ അടിയന്തര ഫോണ്‍ നമ്പര്‍ +58-412-9584288 (വാട്ട്സ്ആപ്പ് കോളുകള്‍ക്കും) വഴി ബന്ധപ്പെടാവുന്നതാണ്.
വെനിസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
