ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ 'ഡബിള്‍ പവര്‍' നീക്കം

പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തതയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായി ആന്ത്രോത്തിന്റെ നിര്‍മാണത്തെ കാണാമെന്ന് നാവികസേന അഭിപ്രായപ്പെട്ടു. ശനിയാഴ്ചയാണ് പുതിയ അന്തര്‍വാഹിനി യുദ്ധകപ്പല്‍ കൈമാറിയതെന്ന് ഇന്ത്യന്‍ നാവികസേന പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

author-image
Biju
New Update
ins

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് പൊന്‍തൂവലായി പുതിയ എട്ട് അന്തര്‍വാഹിനി യുദ്ധക്കപ്പലുകള്‍ കൂടി. ഇന്ത്യ തദേശീയമായി നിര്‍മിച്ച ആന്റി സബ്മറൈന്‍ പുതിയ യുദ്ധക്കപ്പലുകളാണ് നാവിക സേനയ്ക്ക് കൈമാറിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവിക സേനയുടെ കരുത്ത് കൂട്ടാന്‍ യുദ്ധക്കപ്പലുകള്‍ സഹായിക്കുമെന്നും നാവികസേന പറഞ്ഞു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ അന്തര്‍വാഹിനി യുദ്ധക്കപ്പലുകള്‍ നിര്‍മിച്ചതെന്നും വൃത്തങ്ങള്‍ അറിയിച്ചു. എട്ട് അന്തര്‍വാഹിനി യുദ്ധകപ്പലുകളില്‍ (എഎസ്ഡബ്ല്യൂ-എസ്ഡബ്ല്യുസി) രണ്ടാമത്തേതായ 'ആന്ത്രോത്ത്' അന്തര്‍വാഹിനി വേധ യുദ്ധക്കപ്പല്‍ വികസിപ്പിച്ചത് കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സാണെന്ന് (ജിആര്‍എസ്ഇ) നാവികസേനയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തതയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായി ആന്ത്രോത്തിന്റെ നിര്‍മാണത്തെ കാണാമെന്ന് നാവികസേന അഭിപ്രായപ്പെട്ടു. ശനിയാഴ്ചയാണ് പുതിയ അന്തര്‍വാഹിനി യുദ്ധകപ്പല്‍ കൈമാറിയതെന്ന് ഇന്ത്യന്‍ നാവികസേന പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. നാവികസേനയുടെ തീരദേശ നിരീക്ഷണ ശേഷികള്‍ ശക്തിപ്പെടുത്തുന്നതിനായാണ് എഎസ്ഡബ്ല്യു-എസ്ഡബ്ല്യുസി കപ്പലുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്നാണ് യുദ്ധക്കപ്പലിന് 'ആന്ത്രോത്ത്' എന്ന പേര് സ്വീകരിച്ചത്. ഏകദേശം 77 മീറ്റര്‍ നീളമുള്ള ഐഎന്‍എസ് ആന്ത്രോത്ത് ഡീസല്‍ എഞ്ചിന്‍-വാട്ടര്‍ജെറ്റ് സംയോജനത്താല്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഇന്ത്യന്‍ നാവിക യുദ്ധക്കപ്പലുകളാണ്. അത്യാധുനികവും ഭാരം കുറഞ്ഞതുമായ ടോര്‍പ്പിഡോകളും തദ്ദേശീയമായി നിര്‍മിച്ച റോക്കറ്റുകളും കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യന്‍ നാവികസേനയുടെ തദേശീയ കപ്പല്‍ നിര്‍മാണത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഐഎന്‍എസ് ആന്ത്രോത്ത്. 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഉയര്‍ത്തിപ്പിടിക്കുകയാണ് ലക്ഷ്യമെന്ന് വിവിധ വൃത്തങ്ങള്‍ പറഞ്ഞു. 

യുദ്ധ കപ്പലുകളുടെ ആഭ്യന്തര ഉത്പാദനം വളര്‍ത്തുന്നതിനും ഇറക്കുമതി ആശ്രയം കുറയ്ക്കുന്നതിനും പുതിയ പദ്ധതി സഹായിക്കുമെന്ന് നാവികസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ അന്തര്‍വാഹിനി യുദ്ധക്കപ്പലുകളുടെ നിര്‍മാണം പ്രതിരോധ നിര്‍മാണരംഗത്തിന്റെ സ്വയംപര്യാപ്തതയിലേക്കുള്ള മുന്നേറ്റമാണെന്ന് പ്രതിരോധ മന്ത്രാലയവും അറിയിച്ചു.

കഴിഞ്ഞ മാസം വിശാഖപട്ടണം നാവിക താവളത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകള്‍ പുറത്തുവിട്ടിരുന്നു. അത്യാധുനിക മള്‍ട്ടി-മിഷന്‍ സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകളുള്ള ഐഎന്‍എസ് ഉദയഗിരിയും ഐഎന്‍എസ് ഹിമഗിരിയുമായിരുന്നു പുറത്തുവിട്ടത്.