ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനില്‍ മാറ്റം നിലവില്‍വന്നു; അറിയാം എല്ലാം

നിലവില്‍ രാത്രി 11:45-ന് ടിക്കറ്റ് ബുക്കിംഗ് സമയം അവസാനിച്ചിരുന്നു. എന്നാല്‍ ആധാര്‍ സാക്ഷ്യപ്പെടുത്തിയ ഉപയോക്താക്കള്‍ക്ക് ഈ സമയപരിധി 15 മിനിറ്റ് കൂടി നീട്ടി നല്‍കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.

author-image
Biju
New Update
trainnnnnnnnnnnnnnn

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ നിര്‍ണ്ണായക മാറ്റം. ആധാര്‍ മുഖേന കെവൈസി പൂര്‍ത്തിയാക്കിയ ഐആര്‍സിടിസി  ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ അര്‍ധരാത്രി 12 മണി വരെ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ പരിഷ്‌കാരം ജനുവരി 12 മുതല്‍ നിലവില്‍ വരും.

നിലവില്‍ രാത്രി 11:45-ന് ടിക്കറ്റ് ബുക്കിംഗ് സമയം അവസാനിച്ചിരുന്നു. എന്നാല്‍ ആധാര്‍ സാക്ഷ്യപ്പെടുത്തിയ  ഉപയോക്താക്കള്‍ക്ക് ഈ സമയപരിധി 15 മിനിറ്റ് കൂടി നീട്ടി നല്‍കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഇവര്‍ക്ക് തടസ്സമില്ലാതെ അര്‍ധരാത്രി വരെ ടിക്കറ്റ് ബുക്കിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ആര്‍ക്കൊക്കെ പ്രയോജനം ? 

ഐആര്‍സിടിസി അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. 2026 ജനുവരി 12 മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരും.

കൂടുതല്‍ സുരക്ഷിതമായ ബുക്കിംഗ് ഉറപ്പാക്കുന്നതിനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് റെയില്‍വേ ഈ നീക്കം നടത്തുന്നത്.

യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗില്‍ കൂടുതല്‍ സൗകര്യവും സമയവും ലഭ്യമാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ആധാര്‍ ലിങ്ക് ചെയ്യാത്ത സാധാരണ ഉപയോക്താക്കള്‍ക്ക് പഴയ സമയക്രമം തന്നെ തുടരാനാണ് സാധ്യത.