/kalakaumudi/media/media_files/2025/12/26/trainnnnnnnnnnnnnnn-2025-12-26-10-25-22.jpg)
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച ഇന്ത്യൻ റെയിൽവെയുടെ നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ.
മെയിൽ, എക്‌സ്പ്രസ് വിഭാഗങ്ങളിലെ നോൺ എസി, എസി കോച്ചിലെ നിരക്കുകൾ കിലോമീറ്ററിന് രണ്ട് പൈസയാണ് ഉയരുക.
നോൺ എസി കോച്ചിലെ യാത്രയ്ക്ക് 500 കിലോ മീറ്ററിന് 10 രൂപ അധികം നൽകേണ്ടി വരും.
ഓർഡിനറി നോൺ-എസി (നോൺ-സബർബൻ) സർവീസുകൾക്ക്, വ്യത്യസ്ത ദൂര സ്ലാബുകളിലായാണ് നിരക്കുകൾ പരിഷ്‌കരിച്ചിരിക്കുന്നത്.
215 കിലോമീറ്ററിൽ കൂടുതലുള്ള ഓർഡിനറി ക്ലാസ് യാത്രയ്ക്ക് കിലോ മീറ്ററിന് 1 പൈസയാണ് വർധിപ്പിച്ചത്.
മെയിൽ, എക്സ്പ്രസ് നോൺ എസി ക്ലാസ് യാത്രയ്ക്ക് കിലോ മീറ്ററിന് രണ്ട് പൈസയും ഉയരും.
മെയിൽ, എക്സ്പ്രസ് എസി ക്ലാസ് (കി.മി) 2 പൈസയും എസി അല്ലാത്ത 500 കിലോമീറ്റർ യാത്രയ്ക്ക് 10 രൂപയും വർധിക്കും.
രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, തേജസ്, ഗതിമാൻ, ഗരീബ് രഥ്, ജൻ ശതാബ്ദി, ഹംസഫർ, അമൃത് ഭാരത്, അന്ത്യോദയ, യുവ എക്സ്പ്രസ്, മഹാമന, നമോ ഭാരത് റാപ്പിഡ് റെയിൽ, സബർബൻ ഇതര ട്രെയിനുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ട്രെയിൻ സർവീസുകളുടെ അടിസ്ഥാന നിരക്കുകളിലും ഇന്നുമുതൽ മാറ്റം വരും.
റെയിൽവെയുടെ അധിക വരുമാനം വർധിപ്പിക്കാൻ വേണ്ടിയാണ് നിരക്ക് വർധന പ്രഖ്യാപിച്ചിരിക്കുന്നത്.
നിരക്ക് കൂട്ടുന്നതിലൂടെ 600 കോടി രൂപയുടെ അധിക വരുമാന വർധനയാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
പ്രവർത്തന ചെലവിലെ വർധന ഉയർന്നതുൾപ്പടെ റെയിൽവെ നിരക്ക് വർധിപ്പിച്ചതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നു.
റെയിൽവെയുടെ മാനവശേഷി ചെലവ് 1,15,000 കോടി രൂപയായും പെൻഷൻ ചെലവ് 60,000 കോടി രൂപയായും വർധിച്ചതായി റെയിൽവെ പറയുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ പ്രവർത്തനങ്ങളുടെ ആകെ ചെലവ് 2,63,000 കോടി രൂപയായും വർധിച്ചിട്ടുണ്ട്.
ഈ ചെലവ് വർധനവ് നികത്താൻ, കാർഗോ ലോഡിങ്, യാത്രാ നിരക്ക് വർധനവ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റെയിൽവെ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
