ട്രംപിന്റെ തീരുവ ആഘാതത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി

കാനഡ, മെക്‌സിക്കോ എന്നിവയ്ക്കുമേല്‍ ചുമത്തുന്ന 25% ഇറക്കുമതി തീരുവ, ചൈനയ്ക്കുമേല്‍ ചുമത്തുന്ന 10% അധിക തീരുവ എന്നിവ മാര്‍ച്ച് 4ന് പ്രാബല്യത്തില്‍ വരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണികള്‍ ഇടിവ് നേരിട്ടിരുന്നു

author-image
Prana
New Update
stock market2

 ട്രംപിന്റെ തീരുവ നയത്തിന്റെ ആഘാതത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി.സെന്‍സെക്‌സ് 1414.33 പോയിന്റ് ഇടിഞ്ഞ് 73,198.103 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 420.35 പോയിന്റ് ഇടിഞ്ഞ് 22,124.70ലെത്തി. കാനഡ, മെക്‌സിക്കോ എന്നിവയ്ക്കുമേല്‍ ചുമത്തുന്ന 25% ഇറക്കുമതി തീരുവ, ചൈനയ്ക്കുമേല്‍ ചുമത്തുന്ന 10% അധിക തീരുവ എന്നിവ മാര്‍ച്ച് 4ന് പ്രാബല്യത്തില്‍ വരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണികള്‍ ഇടിവ് നേരിട്ടിരുന്നു. ഇന്ത്യന്‍ വിപണിയെയും ഇത് സ്വാധീനിക്കുകയായിരുന്നു. തിരിച്ചടിയില്‍ ബിഎസ്ഇ കമ്പനികളുടെ മൊത്തം വിപണിമൂല്യം 7 ലക്ഷം കോടി കുറഞ്ഞ് 385.94 ലക്ഷം കോടിയിലെത്തി. 
സെന്‍സെക്‌സ് ഓഹരികളില്‍ എച്ച്ഡിഎഫ്സി ബാങ്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, ടൈറ്റാന്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, നെസ്ലെ, മാരുതി ഓഹരികളില്‍ വലിയ ഇടിവ് നേരിട്ടു.സെക്ടറല്‍ സൂചികകള്‍ എല്ലാം നഷ്ടത്തിലാണ് ഇന്ന് വ്യാപാരം നടത്തിയത്. ഐടി, ടെക്, ഓട്ടോ, ടെലികോം മേഖലയ്ക്കാണ് ഏറ്റവും അധികം തിരിച്ചടി നേരിട്ടത്. സൂചികകള്‍ 3-4 ശതമാനം വരെ ഇടിഞ്ഞു.ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.6 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 3 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്‌സ് 4.39 ശതമാനം ഉയര്‍ന്നു 13.89 ല്‍ എത്തി.ഏഷ്യന്‍ വിപണികളില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യന്‍ വിപണികളും നഷ്ടത്തിലായിരുന്നു വ്യാപാരം. വ്യാഴാഴ്ച യുഎസ് വിപണികള്‍ കുത്തനെ ഇടിഞ്ഞു.

 

indian stock market