/kalakaumudi/media/media_files/2025/12/22/ukra-2025-12-22-11-31-32.jpg)
ന്യൂഡൽഹി: മോചനത്തിന് ഇടപെടൽ തേടി റഷ്യൻ ബന്ധമാരോപിക്കപ്പെട്ട് യുക്രൈനിൽ പിടിയിലായ ഇന്ത്യക്കാരൻ.
ഗുജറാത്ത് സ്വദേശിയായ 23 കാരനാണ് മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യൻ സർക്കാരിന്റെയും സഹായം ആഭ്യർത്ഥിച്ചത്.
ബന്ധുക്കൾക്ക് അയച്ച വിഡിയോ സന്ദേശത്തിലാണ് മോർബി നിവാസിയായ സാഹിൽ മുഹമ്മദ് ഹുസൈൻ മജോത്തിയുടെ ആവശ്യം.
റഷ്യയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെ തട്ടിപ്പുകളിൽ കുടുങ്ങാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും യുവാവ് മുന്നോട്ടുവയ്ക്കുന്നു.
റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പുറത്തുവിട്ടിരുന്നു.
യുക്രെയ്നുമായുള്ള യുദ്ധ കാലത്ത് റഷ്യൻ സൈന്യത്തിൽ 202 ഇന്ത്യക്കാർ ചേർന്നിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൾ.
ഇക്കാലയളവിൽ 26 ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളുടെ ഫലമായി 119 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സാധിച്ചതായും അറിയിച്ചിരുന്നു.
26 പേർ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടു. ഏഴ് പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യം റഷ്യ തന്നെ സ്ഥിരീകരിച്ചു.
മരിച്ചവരിൽ രണ്ട് പേരെ റഷ്യയിൽ തന്നെ സംസ്‌കരിച്ചിട്ടുണ്ട്. പട്ടികയിൽ ബാക്കിയുള്ള 50 പേരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
