ലോസ് ഏഞ്ചല്‍സില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിയെ കാണാതായി

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുകയും ആശങ്ക ഉയര്‍ത്തുകയും ചെയ്യുന്നതിനിടെയാണ് നിതീഷയുടെ തിരോധാനം. മെയ് 30 നാണ് 23കാരിയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

author-image
Rajesh T L
New Update
missing girl

Indian student missing

Listen to this article
0.75x1x1.5x
00:00/ 00:00

കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിയെ കാണാതായതായി റിപ്പോര്‍ട്ട്. നിതീഷ കന്ദുല എന്ന 23 കാരിയെ മെയ് 28 മുതല്‍ കാണാതായെന്നാണ് വിവരം. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സാന്‍ ബെര്‍ണാര്‍ഡിനോ വിദ്യാര്‍ഥിനിയാണ് നിതീഷ കന്ദുല. ലോസ് ഏഞ്ചല്‍സിലാണ് നിതീഷയെ അവസാനമായി കണ്ടത്.കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുകയും ആശങ്ക ഉയര്‍ത്തുകയും ചെയ്യുന്നതിനിടെയാണ് നിതീഷയുടെ തിരോധാനം. മെയ് 30 നാണ് 23കാരിയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

indian student