ഗാസയിൽ യുഎൻ വാഹനത്തിന് നേരെ ​ആക്രമണം; ഇന്ത്യക്കാരനായ ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു

കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.കൊല്ലപ്പെട്ട വ്യക്തി ഇന്ത്യൻ വംശജനാണെന്നും ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

author-image
Greeshma Rakesh
New Update
trtt

indian un staff member killed in gaza

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി : ഗാസയിൽ  യുഎൻ വാഹനത്തിന് നേരെ ​ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎൻ ഡിപ്പാർട്ട്മെൻ്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിലെ ഉദ്യോ​ഗസ്ഥാനാണ് ഇദ്ദേഹം.

അദ്ദേഹം സഞ്ചരിച്ച വാഹനം റാഫയിൽ ആക്രമിക്കപ്പെട്ടതായാണ് സൂചന. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.കൊല്ലപ്പെട്ട വ്യക്തി ഇന്ത്യൻ വംശജനാണെന്നും ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഒക്ടോബർ 7ന് ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം അന്താരാഷ്‌ട്ര ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ട ആദ്യ സംഭവമാണിത്. മുൻപ് യുഎൻ സെക്രട്ടറി ജനറൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മറ്റൊരു സുരക്ഷാ ഉദ്യോ​ഗസ്ഥന് ജീവന് നഷ്ടമായിരുന്നു.

യുഎൻ ഉദ്യോഗസ്ഥർക്കെതിരായ എല്ലാ ആക്രമണങ്ങളെയും ഗുട്ടെറസ് അപലപിക്കുന്നുവെന്ന് സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

indian un isreal hamas war gasa