/kalakaumudi/media/media_files/2024/12/05/ceMorzCaLM2GPphmpd1d.jpg)
ബിബിസിയുടെ ആഗോളതലത്തില്‍ പ്രചോദനമായ 100 വനിതകളുടെ പട്ടികയില്‍ 3 ഇന്ത്യക്കാരികള്‍. ഗുസ്തിയില്‍നിന്ന് രാഷ്ട്രീയഗോഥയിലെത്തിയ വിനേഷ് ഫോഗട്ട്, ശവസംസ്‌കാര ചടങ്ങുകളില്‍ സജീവായ പൂജ ശര്‍മ, സാമൂഹിക പ്രവര്‍ത്തക അരുണ റോയ് എന്നിവരാണ് പട്ടികയിലുള്ളത്.ഇതുവരെ 4000ത്തിലധികം മൃതദേഹങ്ങളാണ് പൂജ ശര്‍മ സംസ്‌കരിച്ചത്. രാജ്യതലസ്ഥാനനഗരിയില്‍ അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ പൂജ നടത്തിവരുന്നു. ജാതിയോ മതമോ നോക്കാതെയാണ് ഇപ്പോള്‍ പൂജ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നത്. മൂന്ന് തവണ ഒളിംപിക്സില്‍ പങ്കെടുത്ത വിനേഷ് ഫോഗട്ട് ഇന്ത്യയിലെ ഏറ്റവും സെലിബ്രിറ്റിയായ ഗുസ്തിക്കാരില്‍ ഒരാളും കായികരംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗികചൂഷണത്തിനെതിരായ പോരാട്ടങ്ങളുടെ മുഖവുമാണ്.സിവില്‍ സര്‍വിസ് പോലുള്ള ഗ്ലാമര്‍ കുപ്പായം അഴിച്ചുവച്ചാണ് അരുണാ റോയ് സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയത്. സുതാര്യതയും തുല്യ വേതനവും ആവശ്യപ്പെട്ട് ആഴത്തില്‍ വേരുകളുള്ള കൂട്ടായ്മയായ മസ്ദൂര്‍ കിസാന്‍ ശക്തി സംഘടനയുടെ (എം.കെ.എസ്.എസ്) സഹസ്ഥാപകയാണ്.
നൊബേല്‍ സമ്മാന ജേതാവ് നാദിയ മുറാദ്, ഹോളിവുഡ് നടി ഷാരോണ്‍ സ്റ്റോണ്‍, കാലാവസ്ഥാ പ്രവര്‍ത്തക അഡെനികെ ഒലഡോസു, ഒമ്പത് വര്‍ഷത്തോളം ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും കൂട്ടബലാത്സംഗത്തെ അതീജിവിച്ച 71 കാരി ഫ്രഞ്ച് വനിത ഗിസെലെ പെലിക്കോട്ട് എന്നിവരും ഉള്‍പ്പെടുന്ന പട്ടികയില്‍ യു.എസ് ഇന്ത്യന്‍ വംശജയും ബഹിരാകാശസഞ്ചാരിയുമായ സുനിത വില്യംസും 20 കാരിയായ എ.ഐ വിദഗ്ധ സ്നേഹ രേവനൂരും ഉണ്ട്. വന്‍ സൈനിക ശക്തികളുടെ അധിനിവേശത്തിനിരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീനിലെയും ലബനാനിലെയും ഉക്രൈനിലെയും സ്ത്രീകളും പട്ടികയിലുണ്ട്.