Indians Swiss bank investment is reduced
ഇന്ത്യന്‍ വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണം കുത്തനെ ഇടിഞ്ഞെന്ന് റിപ്പോര്‍ട്ട്. 2023-ല്‍ ഇന്ത്യക്കാരുടെ നിക്ഷേപം 70% കുറഞ്ഞ് നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.04 ബില്യണ്‍ സ്വിസ് ഫ്രാങ്ക് (9,771 കോടി) ആയി. സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക കണക്കിലാണ് ഇക്കാര്യം പറയുന്നത്.2021-ല്‍ 35,894 കോടി രൂപയായിരുന്നു ഇന്ത്യക്കാരുടെ നിക്ഷേപം. ഇത് 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു. ശേഷമാണ് ഇടിവ് രേഖപ്പെടുത്തിയത്. ബോണ്ടുകള്‍, സെക്യൂരിറ്റികള്‍, മറ്റ് വിവിധ സാമ്പത്തിക ഇടപാടുകള്‍ എന്നിവയും ഉപഭോക്തൃ നിക്ഷേപ അക്കൗണ്ടുകളിലെയും ഇന്ത്യയിലെ മറ്റ് ബാങ്ക് ശാഖകള്‍ വഴിയുള്ള ഫണ്ടുകളിലെയും തുകയും ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ റിപ്പോര്‍ട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ കൈവശം വച്ചിരിക്കുന്നതായി പറയപ്പെടുന്ന കള്ളപ്പണത്തിന്റെ അളവ് സൂചിപ്പിക്കുന്നില്ല. സ്വിസ് ബാങ്കുകളില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ നിക്ഷേപം 9800 കോടി രൂപയാണ്. ഇതില്‍ 2905 കോടി വ്യക്തിഗത നിക്ഷേപങ്ങളാണ്. 2022ല്‍ ഇത് 3700 കോടിയായിരുന്നു.