ഇന്ത്യയുടെ അഞ്ചാം തലമുറ വിമാനം വരുന്നു ; പ്രോടൈപ്പ് വികസനത്തിന് അനുമതി

പൂര്‍ണ്ണ തോതിലുളള പ്രോടൈപ്പ് നിര്‍മിച്ച് വിജയകരാമായി പറത്താന്‍ കഴിഞ്ഞാല്‍ അഞ്ചാം തലമുറ വിമാനം സ്വന്തമായി നിര്‍മ്മിക്കാന്‍ ശേഷിയുളള ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യ സ്ഥാനം പിടിക്കും .

author-image
Sneha SB
New Update
PLANE


ഡല്‍ഹി : ഇന്ത്യയുടെ യുദ്ധവിമാന വികസനത്തില്‍ പുതിയൊരു ചുവടുവയ്പ്പ് .യുദ്ധവിമാനത്തിന്റെ പ്രോടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി.എഎംസിഎ പ്രോജക്റ്റില്‍ അഞ്ചാം തലമുറ യുദ്ധവിമാനത്തിന് ആവശ്യമായ റഡാര്‍ സ്റ്റെല്‍ത്ത് ടെക്‌നോളജി,സ്‌റ്റെല്‍ത്ത് ഡിസൈന്‍ എന്നിവ ഇന്ത്യ പൂര്‍ത്തീകരിച്ചു.ഇനി എഞ്ചിന് വികസനമാണ് ചെയ്യേണ്ടത് വിദേശ കമ്പനികളുമായി ചേര്‍ന്ന് നിര്‍മ്മിക്കാനാണ് ഇന്ത്യയുടെ പദ്ധതി.രാജ്യത്തെ സ്വകാര്യ പ്രതിരോധ കമ്പനികളെയും ഉള്‍പ്പെടുത്തികൊണ്ടാകും എഎംസിഎ പ്രോജക്റ്റ് മുന്നോട്ട് കൊണ്ടു പോകുക.പൂര്‍ണ്ണ തോതിലുളള പ്രോടൈപ്പ് നിര്‍മിച്ച് വിജയകരാമായി പറത്താന്‍ കഴിഞ്ഞാല്‍ അഞ്ചാം തലമുറ വിമാനം സ്വന്തമായി നിര്‍മ്മിക്കാന്‍ ശേഷിയുളള ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യ സ്ഥാനം പിടിക്കും .  നിലവില്‍ അമേരിക്ക,ചൈന,റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുളള യുദ്ധവിമാനം നിര്‍മ്മിക്കാനുളള സാങ്കേതിക വിദ്യ കൈവശമുളളൂ.എംഎസിഎ പ്രോജക്റ്റിലൂടെ ഇത് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും. എയ്‌റോനോട്ടിക്കല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിക്കാണ് പദ്ധതിയുടെ നേതൃത്വ ചുമതല.ഇരട്ട എഞ്ചിനുളള യുദ്ധവിമാനമാണ് പ്രോജക്റ്റ് വിഭാവനം ചെയ്യുക.പത്ത് വര്‍ഷത്തിനുളളില്‍ ആദ്യവിമാനം കൈമാറാന്‍ കഴിയുമെന്നാണ് കരുതുന്നത്.

indian air force