രാജ്യത്തെ ആദ്യ ഡിസ്‌നി ലാന്‍ഡ് പാര്‍ക്ക് ഹരിയാനയില്‍

ഈ വിനോദ കേന്ദ്രം ഹരിയാനയ്ക്ക് മാത്രമല്ല, മുഴുവന്‍ രാജ്യത്തിനും സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി പറഞ്ഞു

author-image
Biju
New Update
haryana

ന്യൂഡല്‍ഹി: 500 ഏക്കറില്‍ ഇന്ത്യയിലെ ആദ്യത്തെ ഡിസ്‌നി ലാന്‍ഡ് പാര്‍ക്ക് നിര്‍ദ്ദേശിച്ച് ഹരിയാന മുഖ്യമന്ത്രി. കെഎംപി എക്‌സ്പ്രസ് വേയ്ക്കും ഹരിയാന ഓര്‍ബിറ്റല്‍ റെയില്‍ കോര്‍ഡിനോറിനും ഇടയിലുള്ള സ്ഥലമാണ് പാര്‍ക്കിനായി കണ്ടെത്തിയിരിക്കുന്നത്. 

ലോകപ്രശസ്ത ഡിസ്‌നി പാര്‍ക്കുകള്‍ സ്ഥിതിചെയ്യുന്ന പാരീസ്, ടോക്കിയോ, ഒര്‍ലാന്‍ഡോ തുടങ്ങിയ നഗരങ്ങള്‍ക്ക് സമാനമായി, ഹരിയാനയെ ആഗോള സാംസ്‌കാരിക, ടൂറിസം കേന്ദ്രമായി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീം പാര്‍ക്ക് നിര്‍മ്മിക്കുന്നത്. വാള്‍ട്ട് ഡിസ്‌നി കമ്പനിയുമായി ഹരിയാന സര്‍ക്കാര്‍ ഇതുവരെ ഒരു ഔപചാരിക കരാര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പങ്കാളികളുമായി ആവശ്യമായ എല്ലാ ആശയവിനിമയങ്ങളും നടത്തിയിട്ടുണ്ടെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഈ വിനോദ കേന്ദ്രം ഹരിയാനയ്ക്ക് മാത്രമല്ല, മുഴുവന്‍ രാജ്യത്തിനും സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട്  ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി പറഞ്ഞു. 

ഡിസ്നിലാന്‍ഡ് ശൈലിയിലുള്ള പാര്‍ക്കിന് പുറമേ, സംസ്ഥാനം അതിന്റെ സാംസ്‌കാരിക കലണ്ടര്‍ വിപുലീകരിക്കാനും പദ്ധതിയിടുന്നു. പരമ്പരാഗതമായി വര്‍ഷം തോറും നടത്തിവരുന്ന സൂരജ്കുണ്ഡ് കരകൗശല മേള ഇനി വര്‍ഷത്തില്‍ മൂന്ന് തവണ നടക്കും, ദീപാവലി മേളയും പുസ്തകമേളയും ഇതോടൊപ്പം ഉണ്ടാകും. കുരുക്ഷേത്രയില്‍ നടക്കുന്ന അന്താരാഷ്ട്ര ഗീതാ മഹോത്സവത്തിനുള്ള ധനസഹായം വര്‍ദ്ധിപ്പിക്കണമെന്നും സൈനി കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി സെയ്‌നി വെളിപ്പെടുത്തി. 

അമ്യൂസ്മെന്റ് പാര്‍ക്കിനായുള്ള ഭൂമി ഏറ്റെടുക്കല്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ആഗോള പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്ര ടൂറിസംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

haryana