2025ല്‍ ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം ഉയരും

രാജ്യത്തിന്റെ കാര്‍ഷിക മേഖല ശക്തമായ മുന്നേറ്റത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്.  2025 ജൂണില്‍ അവസാനിക്കുന്ന വിളവര്‍ഷത്തില്‍ ഖാരിഫ് ഭക്ഷ്യധാന്യ ഉല്‍പ്പാദനം  164.7 ദശലക്ഷം ടണ്‍ ആണ് കണക്കാക്കിയിരിക്കുന്നത്.

author-image
Prana
New Update
FARMER

2025ല്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ പുതിയ ഉയരങ്ങള്‍ കൈവരിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. ഖാരിഫ് സീസണില്‍ റെക്കോര്‍ഡ് വിളവെടുപ്പ് പ്രവചനത്തെ തുടര്‍ന്ന് ശുഭപ്രതീക്ഷയിലാണ് കാര്‍ഷിക മന്ത്രാലയം.രാജ്യത്തിന്റെ കാര്‍ഷിക മേഖല ശക്തമായ മുന്നേറ്റത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്.  2025 ജൂണില്‍ അവസാനിക്കുന്ന വിളവര്‍ഷത്തില്‍ ഖാരിഫ് ഭക്ഷ്യധാന്യ ഉല്‍പ്പാദനം  164.7 ദശലക്ഷം ടണ്‍ ആണ് കണക്കാക്കിയിരിക്കുന്നത്. ഇതോടെ ശുഭപ്രതീക്ഷയിലാണ് കാര്‍ഷിക മന്ത്രാലയം. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 1.4 ശതമാനത്തില്‍ നിന്ന് 2024-25ല്‍ 3.5-4 ശതമാനം വളര്‍ച്ച പ്രവചിക്കുന്നതോടെ കാര്‍ഷിക മേഖല ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു.പയറുവര്‍ഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉല്‍പാദനത്തില്‍ കാര്യമായ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും,  മണ്‍സൂണ്‍ കാരമയായി ലഭിച്ചാല്‍ വരുന്ന വര്‍ഷം ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ മുന്നേറാനാകുമെന്നാണ് വിലയിരുത്തല്‍.  അതേസമയം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ശീതകാല ഗോതമ്പ് വിളവെടുപ്പിനെ ബാധിച്ചേക്കാവുന്ന ഉഷ്ണതരംഗങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുന്നു.
പല സംസ്ഥാനങ്ങളിലും കാലാവസ്ഥാ വ്യതിയാനം മൂലം നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാലും വളര്‍ച്ചാ മുന്നേറ്റത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടില്ല. പഴങ്ങളുടെയും പച്ചക്കറികളുടെയും റെക്കോര്‍ഡ് ഉല്‍പാദനത്തോടെ ഹോര്‍ട്ടികള്‍ച്ചര്‍ മേഖല ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു.
വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴിലുള്ള മെച്ചപ്പെട്ട കൃഷിരീതികളും സാങ്കേതിക വിദ്യയുടെ അവലംബവുമാണ് ഈ വിജയത്തിന് കാരണം.

 

food