ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.5 ശതമാനമായി തുടരുമെന്ന് പ്രവചനം

 2025 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കേ സര്‍ക്കാര്‍ മൂലധന നിക്ഷേപത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

author-image
Prana
New Update
gdp

2025, 2026 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 6.5 ശതമാനമായി തുടരുമെന്ന് പ്രവചനം. നടപ്പ്് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ സര്‍ക്കാര്‍ മൂലധന നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ഏണസ്റ്റ് ആന്‍ഡ് യങ് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച വരും വര്‍ഷവും തുടരുമെന്നാണ് എണസ്റ്റ് ആന്‍ഡ് യങ് പ്രവചിച്ചിരിക്കുന്നത്.  2025 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കേ സര്‍ക്കാര്‍ മൂലധന നിക്ഷേപത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തോത്തോടെ ഇടക്കാല നിക്ഷേപ പദ്ധതികള്‍ തയ്യാരറാക്കി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിത കടം രാജ്യത്തിന്റെ ജിഡിപിയുടെ 60 ശതമാനത്തില്‍ കൂടരുത് എന്നതാണ് റിപ്പോര്‍ട്ടിലെ നിര്‍ണായക ശുപാര്‍ശ. 30 ശതമാനം വീതം ഇരു വിഭാഗങ്ങളും കടം പങ്കിടണമെന്നും, ദേശീയ സമ്പാദ്യം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാനങ്ങള്‍ നിലവിലുള്ള വരുമാനവും ചെലവും സന്തുലിതമാക്കേണ്ടതിന്റെ പ്രാധാന്യവും റിപ്പോര്‍ട്ട് ഊന്നിപ്പറഞ്ഞു.

gdp rate india GDP Growth