രത്‌നാഭരണ കയറ്റുമതിയില്‍ ഇടിവ്. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വമാണ് ഇടിവിന് കാരണമെന്ന് റിപ്പോര്‍ട്ട്. ഭൗമരാഷ്ട്രീയ സംഘര്‍ഷത്തില്‍ ആഗോള പൗരന്‍മാര്‍ ആശങ്കയിലാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം വര്‍ധിച്ച് വരുന്നത് ഇക്കാരണത്താലാണ്. ഇതിന്റെ ആഘാതമുണ്ടായത് രത്‌നാഭരണ കയറ്റുമതിയിലാണെന്നും ജെം & ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍. കയറ്റുമതിയില്‍ ഡിസംബര്‍ മാസം മാത്രം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.29 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ഡിസംബറില്‍ കയറ്റുമതി 1967.98 മില്യണ്‍ യുഎസ് ഡോളറായിരുന്നു
2023 ഡിസംബറില്‍ ഇത് 2193.82 മില്യണ്‍ യുഎസ് ഡോളറായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂ്ണ്ടികാണിക്കുന്നു. 2024 ഡിസംബറില്‍ അസംസ്‌കൃത വജ്രങ്ങളുടെ മൊത്തം ഇറക്കുമതി 7882.58 മില്യണ്‍ യുഎസ് ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ഇറക്കുമതി 10118.93 മില്യണ്‍ യുഎസ് ഡോളറായിരുന്നു.2024 ഡിസംബറില്‍ പോളിഷ് ചെയ്ത ലാബ് ഗ്രോണ്‍ വജ്രങ്ങളുടെ മൊത്തം കയറ്റുമതി 78.93 മില്യണ്‍ യുഎസ് ഡോളറും മുന്‍ വര്‍ഷത്തെ 83.51 മില്യണ്‍ ഡോളറുമാണ്. ഏകദേശം 5.48% കുറവാണിത്. മിഡില്‍ ഈസ്റ്റ് ശാന്തമാവുന്നതിന്റെ വാര്‍്ത്തകള്‍ വരുന്നുണ്ട്. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ അടക്കമുള്ളവ പ്രതീക്ഷ നല്‍കുന്നുണ്ട്. കയറ്റുമതി ക്രമേണ വേഗത കൈവരിക്കാന്‍ തുടങ്ങിയേക്കുമെന്നും ജെം & ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ പറഞ്ഞു. ഉത്സവ, വിവാഹ വില്‍പ്പനകള്‍ക്ക് ശേഷം വരുന്ന സാമ്പത്തിക പാദത്തില്‍ വില്‍പ്പന ഇടിവ് ഉണ്ടാവുന്നത് സാധാരണമാണ്. എങ്കിലും വസ്ത്രങ്ങള്‍ക്കനുസരിച്ച് ആഭരണം എന്ന ട്രെന്‍ഡ് സജീവമായി തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ രത്‌നാഭരണ പ്രേമം തിരിച്ച് വരുമെന്നാണ് കരുതുന്നത്. അതേസമയം ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ലാബ് ഗ്രോണ്‍ ഡയമണ്ടുകളില്‍ നിന്ന് വരുന്ന കടുത്ത മത്സരവും വെല്ലുവിളിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി
ഇന്ത്യയുടെ രത്‌നാഭരണ കയറ്റുമതിയില്‍ ഇടിവ്
2023 ഡിസംബറില്‍ ഇത് 2193.82 മില്യണ്‍ യുഎസ് ഡോളറായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂ്ണ്ടികാണിക്കുന്നു. 2024 ഡിസംബറില്‍ അസംസ്‌കൃത വജ്രങ്ങളുടെ മൊത്തം ഇറക്കുമതി 7882.58 മില്യണ്‍ യുഎസ് ഡോളറായിരുന്നു.
New Update