/kalakaumudi/media/media_files/2026/02/23/tejus3-2026-02-23-12-16-49.jpg)
ന്യൂഡല്‍ഹി: വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ഈ മാസം ആദ്യം ലാന്‍ഡിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. വിമാനത്തിനു വലിയ തോതില്‍ തകരാര്‍ സംഭവിച്ചെന്നാണ് വിവരം. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
പരിശീലന പറക്കലിന് ശേഷം വ്യോമത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പൈലറ്റ് സുരക്ഷിതനാണ്. ഫെബ്രുവരി 7ന് നടന്ന ഈ അപകടത്തെക്കുറിച്ച് വ്യോമസേന ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെത്തുടര്‍ന്ന്, വിശദമായ സാങ്കേതിക പരിശോധനകള്‍ക്കായി നിലവിലുള്ള മുപ്പതോളം സിംഗിള്‍ സീറ്റ് തേജസ് വിമാനങ്ങള്‍ വ്യോമസേന താല്‍ക്കാലികമായി സേവനത്തില്‍നിന്നു മാറ്റിനിര്‍ത്തി.
2024 മാര്‍ച്ചില്‍ ജയ്സല്‍മേറിന് സമീപം തേജസ് വിമാനം തകര്‍ന്നു വീണിരുന്നു. ദുബായ് എയര്‍ഷോയിലെ പ്രകടനത്തിനിടെ 2025 നവംബറില്‍ രണ്ടാമത്തെ വിമാനം തകര്‍ന്നു. തേജസ് നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്, വ്യോമസേനയ്ക്ക് നല്‍കേണ്ട 'തേജസ് മാര്‍ക്ക് 1 എ' പതിപ്പിന്റെ വിതരണം വൈകുന്നതിനിടെയാണ് ഈ പുതിയ തിരിച്ചടി. എന്‍ജിനുകള്‍ നല്‍കുന്നതില്‍ അമേരിക്കന്‍ കമ്പനിയായ ജിഇ എയ്റോസ്പേസ് വരുത്തിയ കാലതാമസമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
