ഇന്ത്യയുടെ വ്യാപാര കമ്മി ഇടിഞ്ഞു

ജനുവരിയിലെ 35.03 ബില്യണ്‍ ഡോളറില്‍ നിന്ന് ഫെബ്രുവരിയില്‍ 38.55 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറക്കുമതിയാവട്ടേ 18.22 ബില്യണ്‍ ഡോളറായി ഇടിയുകയായിരുന്നു. ഇറക്കുമതി 16.55 ബില്യണ്‍ ഡോളറായാണ് കുറഞ്ഞത്.

author-image
Prana
New Update
usa

ഇറക്കുമതി തളര്‍ച്ചയില്‍ ഇന്ത്യയുടെ വ്യാപാര കമ്മി ഇടിഞ്ഞു. മാര്‍ച്ചിലെ വ്യാപാര കമ്മി 14.05 ബില്യണ്‍ ഡോളറായികയറ്റുമതി മേഖലയിലെ കുതിപ്പും ഇറക്കുമതിയിലെ ഇടിവുമാണ് ഇന്ത്യയുടെ വ്യാപാര കമ്മി കുറയാന്‍ കാരണമായത്. നിര്‍ണായകമായത് സ്വര്‍ണ, ഇന്ധന ഇറക്കുമതിയിലെ ഇടിവാണ് ജനുവരിയില്‍ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവായ വ്യാപാര കമ്മി 22.99 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചത് 21.65 ബില്യണ്‍ ഡോളറായിരുന്നു. ഇതാണ് 14 ബില്യണിലേക്ക് താഴ്ന്നത്. വ്യാപാര കയറ്റുമതി ജനുവരിയില്‍ 36.43 ബില്യണ്‍ ഡോളറായിരുന്നു. ഫെബ്രുവരിയില്‍ ഇത് 36.91 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അതേസമയം ഇറക്കുമതി കഴിഞ്ഞ മാസത്തെ 59.42 ബില്യണ്‍ ഡോളറില്‍ നിന്ന് 50.96 ബില്യണ്‍ ഡോളറായി കുറഞ്ഞു. സേവന മേഖലയിലും സമാന പ്രവണതയാണ് ദൃശ്യമായത്. സേവന മേഖലയിലെ കയറ്റുമതി ജനുവരിയിലെ 35.03 ബില്യണ്‍ ഡോളറില്‍ നിന്ന് ഫെബ്രുവരിയില്‍ 38.55 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറക്കുമതിയാവട്ടേ 18.22 ബില്യണ്‍ ഡോളറായി ഇടിയുകയായിരുന്നു. ഇറക്കുമതി 16.55 ബില്യണ്‍ ഡോളറായാണ് കുറഞ്ഞത്.

trade