ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍ 17 മാസം പ്രായമുള്ള ഏകാഗ്ര;ലാഭവിഹിതമായി ലഭിച്ചത് 10.65 കോടി രൂപ

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറി 17 മാസം മാത്രം പ്രായമുള്ള ഏകാഗ്ര രോഹന്‍ മൂര്‍ത്തി. ഇന്‍ഫോസിസ് സഹസ്ഥാപകനായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ കൊച്ചുമകന്മാരില്‍ മൂന്നാമനാണ്‌ ഏകാഗ്ര.

author-image
Akshaya N K
New Update
eee

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറി 17 മാസം മാത്രം പ്രായമുള്ള ഏകാഗ്ര രോഹന്‍ മൂര്‍ത്തി. ഇന്‍ഫോസിസ് സഹസ്ഥാപകനായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ കൊച്ചുമകന്മാരില്‍ മൂന്നാമനാണ്‌ ഏകാഗ്ര.

 നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിയുടെയും ഭാര്യ അപര്‍ണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര.ഏകാഗ്രയ്ക്ക് നാല് മാസം പ്രായമുള്ളപ്പോള്‍ 240 കോടി രൂപ വിലമതിക്കുന്ന 15 ലക്ഷം ഓഹരികളാണ് നാരായണ മൂര്‍ത്തി സമ്മാനിച്ചത്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസില്‍ നിന്ന് ആകെ 10.65 കോടി രൂപയാണ് ലാഭവിഹിതമായി ഏകാഗ്രയ്ക്ക് ലഭിച്ചത്.

 മൂന്ന് തവണയാണ് ഏകാഗ്രയ്ക്ക് ലാഭവിഹിതം ലഭിച്ചത്.ഏകാഗ്രയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തില്‍ ലാഭവിഹിതമായി 10.65 കോടി രൂപയാണ് ലഭിക്കുക എന്നാണ് സൂചന.

business shares market infosys millionaire nr narayana murthy youngest indian millionaire