ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

വിമാനത്തിനുള്ളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ഇന്‍ഡിഗോയ്ക്ക് ലഭിച്ചത്.

author-image
Sneha SB
New Update
INDIGO

 

കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് നാഗ്പൂരില്‍ അടിയന്തരമായി ഇറക്കി. കൊച്ചി-ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തില്‍ 157 യാത്രക്കാരാണ് ഉണ്ടായിരുന്നത്.വിമാനത്തിനുള്ളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ഇന്‍ഡിഗോയ്ക്ക് ലഭിച്ചത്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്, ഡോ. ബാബാസാഹേബ് അംബേദ്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി വിമാനം നാഗ്പൂരിലേക്ക് തിരിച്ചുവിടുകയായിരുന്നു.ബോംബ് ഉടനെ വിവരം അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ മറ്റൊരു വിമാനം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തി. അതിനാല്‍ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരോട് വിമാനം ഇറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

indigo bomb threat indigo flight