/kalakaumudi/media/media_files/2025/12/06/indigo-2025-12-06-10-36-32.jpg)
മുംബൈ: ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും മുടങ്ങും. 1000ത്തിലധികം സർവീസുകൾ മുടങ്ങുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.
പത്ത് ദിവസത്തിനുള്ളിൽ സ്ഥിതി സാധാരണനിലയിലാകുമെന്നും കമ്പനി പറയുന്നു.
തിരുവനന്തപുരത്ത് അഞ്ചും കൊച്ചിയിൽ മൂന്നും കണ്ണൂരിൽ രണ്ടും കരിപ്പൂരിൽ ഒരു സർവീസും റദ്ദാക്കി.
ഡൽഹി, ചെന്നൈ, മുംബൈ, ബംഗളൂരു എന്നിവിടിങ്ങളിലെ ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കി.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്.
അടിയന്തര യാത്രകൾക്കായി എത്തുന്നവർക്ക് വരെ മണിക്കൂറുകളാണ് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വരുന്നത്.
മുംബൈ, ഡൽഹി, ചെന്നൈ, ബംഗളൂരു, ഹൈദരബാദ് മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽനിന്ന് വരുകയും പോകുകയും ചെയ്യുന്ന നിരവധി ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ മണിക്കൂറുകളാണ് വൈകിയത്.
17 വിമാനങ്ങൾ അരമണിക്കൂറിലലധികം വൈകിയാണ് മംഗളൂരുവിൽനിന്ന് പുറപ്പെട്ടത്.
ഡിസംബർ മൂന്നിന് രാത്രി ന്യൂഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം വ്യാഴാഴ്ച രാവിലെയാണ് പുറപ്പെട്ടത്.
അതിനാൽ, യാത്രക്കാർക്ക് രാത്രി മുഴുവൻ വിമാനത്താവളത്തിൽ തുടരേണ്ടിവന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
