യാത്രക്കാർക്ക് ഇൻഡിഗോ 610 കോടി റീഫണ്ടായി നൽകി; ഇപ്പോൾ നേരിടുന്ന വിമാന പ്രതിസന്ധി അതിവേഗം പരിഹരിക്കുമെന്ന് കേന്ദ്രം

വിവിധ വിമാനത്താവളങ്ങളിലായി കുടുങ്ങിപ്പോയ 3,000 ബാഗേജുകൾ യാത്രക്കാർക്ക് കമ്പനി  എത്തിച്ചു നൽകുകയും ചെയ്തു .ഞായറാഴ്ച വൈകുന്നേരത്തോടെ ടിക്കറ്റ് നിരക്കുകൾ യാത്രക്കാർക്ക് റീഫണ്ടായി നൽകാൻ ഇൻഡിഗോയോട് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.

author-image
Devina
New Update
indigo

മുംബൈ: വിമാനയാത്ര മുടങ്ങിയതിനെത്തുടർന്ന്  യാത്രക്കാർക്ക് ഇൻഡിഗോ ഇതുവരെ  610 കോടി രൂപ റീഫണ്ടായി തിരികെ നൽകി.

വിവിധ വിമാനത്താവളങ്ങളിലായി കുടുങ്ങിപ്പോയ 3,000 ബാഗേജുകൾ യാത്രക്കാർക്ക് കമ്പനി  എത്തിച്ചു നൽകുകയും ചെയ്തു .


ഞായറാഴ്ച വൈകുന്നേരത്തോടെ ടിക്കറ്റ് നിരക്കുകൾ യാത്രക്കാർക്ക് റീഫണ്ടായി നൽകാൻ ഇൻഡിഗോയോട് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.

 യാത്രക്കാരുടെ ബാഗേജുകൾ രണ്ടു ദിവസത്തിനകം മടക്കിനൽകിയെന്ന് ഉറപ്പാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശിച്ചിരുന്നു.

ഡിസംബർ 15 വരെ റദ്ദാക്കുന്ന എല്ലാ സർവിസുകൾക്കും മുഴുവൻ റീഫണ്ട് നൽകുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്.

സർവിസുകൾ പൂർവസ്ഥിതിയിലാക്കാൻ പരിശ്രമിക്കുകയാണെന്നും സഹകരിക്കണമെന്നും ഇൻഡിഗോ അഭ്യർഥിച്ചു.

 ഇന്ന് ഇൻഡിഗോ 1650 സർവീസുകൾ ആകെ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ശനിയാഴ്ച ഇത് 1565 സർവീസുകളും വെള്ളിയാഴ്ച ഇത് 706 സർവീസുമായിരുന്നു.

 നേരത്തെ സർവീസുണ്ടായിരുന്ന 138 വിമാനത്താവളങ്ങളിൽ 135ലേക്കും ഇന്ന് സർവീസ് നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം 30 ശതമാനം സർവീസുകൾ മാത്രമാണ് സമയക്രമം പാലിച്ചതെങ്കിൽ ഇന്ന് അത് 75 ശതമാനമായി ഉയർന്നു.

അതേസമയം വ്യോമയാന ശൃംഖല അതിവേഗം സാധാരണ നിലയിലേക്ക് മാറുന്നുണ്ടെന്നും പ്രവർത്തനങ്ങൾ പൂർണമാകുന്നതുവരെ വിമാനങ്ങൾ വൈകാനോ റദ്ദാക്കാനോ സാധ്യതയുള്ളതായി സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേസമയം രാജ്യത്തെ മറ്റെല്ലാ ആഭ്യന്തര വിമാനക്കമ്പനികളും സുഗമമായും പൂർണ ശേഷിയിലുമാണ് പ്രവർത്തിക്കുന്നത്.