തെരഞ്ഞെടുപ്പ്: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി അടച്ചു

അതിര്‍ത്തി അടച്ചിടുന്നത് അവശ്യ സേവനങ്ങളെ ബാധിക്കില്ലെന്നും ആംബുലന്‍സുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ബിര്‍പൂര്‍ ആക്ഷന്‍ കമാന്‍ഡന്റ് ഓഫീസര്‍ ജെകെ ശര്‍മ പറഞ്ഞു.

author-image
Sruthi
New Update
loksabha election 2024

Indo Nepal border sealed for 72 hours

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തോട് അനുബന്ധിച്ച് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി അടച്ചു.മെയ് 7 വരെ 72 മണിക്കൂറിലേക്കാണ് അതിര്‍ത്തി അടച്ചിരിക്കുന്നത്.സുരക്ഷയും പ്രദേശത്ത് ശക്തമാക്കിയിട്ടുണ്ട്.അതിര്‍ത്തി അടച്ചിടുന്നത് അവശ്യ സേവനങ്ങളെ ബാധിക്കില്ലെന്നും ആംബുലന്‍സുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ബിര്‍പൂര്‍ ആക്ഷന്‍ കമാന്‍ഡന്റ് ഓഫീസര്‍ ജെകെ ശര്‍മ പറഞ്ഞു.ബിഹാറിലെ 40 ലോക്സഭ സീറ്റുകളിലേക്കും ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 7-ന് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ബിഹിറിലെ അഞ്ച് ലോക്സഭ മണ്ഡലങ്ങളില്‍ ഒന്നാണ് അതിര്‍ത്തി പ്രദേശമായ സുപോള്‍. അരാരിയ, മധേപുര, ഖഗാരിയ, ജഞ്ജര്‍പൂര്‍ എന്നിവയാണ് മറ്റ് നാല് മണ്ഡലങ്ങള്‍. ദീര്‍ഘകാലമായി സോഷ്യലിസ്റ്റുകളുടെ ശക്തി കേന്ദ്രമാണ് സുപോള്‍.

 

election