ചൈന അതിർത്തിയിൽ ഇൻഡോ ടിബറ്റൻ പൊലീസ് വനിതസൈനികർ മാത്രമുള്ള 10 പോസ്റ്ററുകൾ സജ്ജമാക്കുന്നു

അതിർത്തിയോടു കൂടുതൽ ചേർന്നു പോസ്റ്റുകൾ തയ്യാറാക്കാനുള്ള പദ്ധതി തുടരുകയാണെന്നും ഇതിനോടകം 215 പോസ്റ്റുകൾ ഇത്തരത്തിൽ സജ്ജമാക്കിയതായും അധീകൃതർ വ്യക്തമാക്കി.

author-image
Devina
New Update
women military

ന്യൂഡൽഹി: ഇന്ത്യയും ചൈനയും അതിർത്തി പങ്കിടുന്ന ഭാഗങ്ങളിൽ  ഫോഴ്‌സ് (ഐടിബിപി) വനിതാസൈനികർ മാത്രമുള്ള 10 പോസ്റ്റുകൾ സജ്ജമാക്കും.

 3488കിലോമീറ്റർ ദൈർഘ്യമുള്ള യഥാർത്ഥ നിയന്ത്രണ രേഖ(എൽഎസി) ഐടിബിപിയുടെ നിയന്ത്രണത്തിലാണ്.

അതിർത്തിയോടു കൂടുതൽ ചേർന്നു പോസ്റ്റുകൾ തയ്യാറാക്കാനുള്ള പദ്ധതി തുടരുകയാണെന്നും ഇതിനോടകം 215 പോസ്റ്റുകൾ ഇത്തരത്തിൽ സജ്ജമാക്കിയതായും അധീകൃതർ വ്യക്തമാക്കി.

കിഴക്കൻ ലഡാക്കിൽ 2020 ൽ നടന്ന സംഘർഷങ്ങൾക്കു പിന്നാലെയാണ് പോസ്റ്റുകൾ കൂടുതൽ അതിർത്തിയോടു ചേർക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

ലഡാക്കിലെ ലുക്കിങ്ങിലും ഹിമാചൽ പ്രദേശിലെ തൻഗിയിലും വനിതാസൈനികർ മാത്രമുള്ള പോസ്റ്റുകൾ ഉടൻ സജ്ജമാകുമെന്നും 8 എണ്ണം കൂടി ഇത്തരത്തിൽ തയ്യാറാക്കുമെന്നും  ഐടിബിപി ഡയറക്ടർ ജനറൽ പ്രവീൺ കുമാർ വിശദീകരിച്ചു.