വ്യവസായി സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ;വെടിയുതിർത്ത തോക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു

ഉച്ചയ്ക്ക് 3.30 ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാർഘട്ട റോഡ് കൽക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോർട്ടിലാണ് സംസ്‌കാരം.രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഇവിടെ പൊതുദർശനം ഉണ്ടാകും

author-image
Devina
New Update
cj

ബംഗളൂരു : ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി ജെ റോയിയുടെ സംസ്‌കാരം ഇന്നു നടക്കും. ഉച്ചയ്ക്ക് 3.30 ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാർഘട്ട റോഡ് കൽക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോർട്ടിലാണ് സംസ്‌കാരം.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഇവിടെ പൊതുദർശനം ഉണ്ടാകും.തുടർന്ന് 2.30ന് കൽക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയിൽ ശുശ്രൂഷയ്ക്കു ശേഷമാണു സംസ്‌കാരം നടത്തുക. നേച്ചേഴ്‌സ് ലക്ഷ്വറി റിസോർട്ടിൽ അന്ത്യവിശ്രമം ഒരുക്കണമെന്ന റോയിയുടെ ആഗ്രഹപ്രകാരമാണ് അവിടെ സംസ്‌കരിക്കുന്നത്. റോയി വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്ക് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

നെഞ്ചിന്റെ ഇടതുഭാഗം തുളഞ്ഞു കയറിയ വെടിയുണ്ട ശ്വാസകോശവും ഹൃദയവും തകർത്തതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിനുള്ളിൽ നിന്ന് 6.35 എംഎം ബുള്ളറ്റ് കണ്ടെടുത്തു. നിറയൊഴിക്കാൻ ഉപയോഗിച്ച തോക്കിൽ സൈലൻസർ ഘടിപ്പിച്ചിരുന്നതായും സൂചനയുണ്ട്.റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദുബായിലായിരുന്ന ഭാര്യ ലിനി റോയിയും മക്കളായ രോഹിത്തും റിയയും ഇന്നലെ ബംഗളൂരുവിലെത്തി.

ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. റോയിക്ക് ശത്രുക്കളോ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ കടബാധ്യതയോ വിഷാദമോ ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ സി.ജെ. ബാബു പറഞ്ഞു.