മോദി-ട്രംപ് കയറ്റുമതി കരാര്‍ നേട്ടമെന്ന് വ്യവസായ മേഖല

2023ലെ ഇന്ത്യ- യുഎസ് ഉഭയകക്ഷി വ്യാപാരം 190.08 ബില്യണ്‍ ഡോളറിന്റേതാണ്. അതില്‍ 66.19 ബില്യന്‍ ഡോളര്‍ സേവന മേഖലയുടേത്. 123.89 ബില്യണ്‍ ഡോളര്‍ ചരക്കു വ്യാപാരത്തിന്റേതും. ഇതില്‍ ഇന്ത്യയുടെ ചരക്കു കയറ്റുമതി 83.77 ബില്യന്‍ ഡോളര്‍ വരുന്നതാണ്.

author-image
Prana
New Update
MODHI MEET TRUMP

500 ബില്യണ്‍ ഡോളറിന്റെ ഇന്ത്യ-യുഎസ് വ്യാപാര ലക്ഷ്യം ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് നേട്ടമാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ്. സാങ്കേതികവിദ്യ, പ്രതിരോധം, ഹരിത ഊര്‍ജ്ജം എന്നിവ ശ്രദ്ധ നേടുന്ന മേഖലകളാണെന്നും സംഘടയുടെ പ്രസിഡന്റായ അശ്വനി കുമാര്‍ വ്യക്തമാക്കി. 2030 ഓടെ രാജ്യം ആഗോള മത്സരശേഷിയില്‍ മുന്‍നിരയിലെത്തും. ഇന്ത്യയില്‍ പുതിയ നിക്ഷേപ അവസരങ്ങള്‍ തേടുന്ന യുഎസ് നിക്ഷേപകര്‍ക്ക് ഈ തീരുമാനം വലിയ ഉത്തേജനം നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023ലെ ഇന്ത്യ- യുഎസ് ഉഭയകക്ഷി വ്യാപാരം 190.08 ബില്യണ്‍ ഡോളറിന്റേതാണ്. അതില്‍ 66.19 ബില്യന്‍ ഡോളര്‍ സേവന മേഖലയുടേത്. 123.89 ബില്യണ്‍ ഡോളര്‍ ചരക്കു വ്യാപാരത്തിന്റേതും. ഇതില്‍ ഇന്ത്യയുടെ ചരക്കു കയറ്റുമതി 83.77 ബില്യന്‍ ഡോളര്‍ വരുന്നതാണ്. ഇറക്കുമതി 40.12 ബില്യന്റേതും. വ്യാപാര വ്യത്യാസം കയറ്റുമതി കൂടുതലുള്ള ഇന്ത്യയ്ക്ക് അനുകൂലമാണ്. സേവന മേഖലയിലും ഇതാണ് അവസ്ഥ. 2023ല്‍ ഇന്ത്യയുടെ സേവന കയറ്റുമതി 36.33 ബില്യന്റേത്, ഇറക്കുമതി 29.86 ബില്യന്റേതും. വ്യാപാര വ്യത്യാസം ഇന്ത്യയ്ക്ക് അനുകൂലമായി 6.47 ബില്യന്റേത്.ഇതെല്ലാം ഇന്ത്യയ്ക്ക് പോസീറ്റീവായ ഘടകങ്ങളാണ്. ഇതില്‍ നിന്നുള്ള മുന്നേറ്റമാണ് പുതിയ കരാറുകള്‍ വഴി സാധ്യമാവുകയെന്നും ഫെഡറേഷന്‍ പറഞ്ഞു

modi