ഇന്ത്യയ്‌ക്കെതിരെ രാജ്യാന്തര ഗൂഢാലോചന നടക്കുന്നു: ആര്‍എസ്എസ് മേധാവി

ഹിന്ദുക്കള്‍ക്കെതിരെയുള്ള ആക്രമണം ആവര്‍ത്തികക്കുകയാണെന്നും ഈ ആക്രമമം നല്ലതല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

author-image
Athira Kalarikkal
New Update
mohan Bhagwat

RSS Chief Mohan Bagwat

നാഗ്പുര്‍ : ഇന്ത്യ വികസിക്കുന്നത് വിദേശ രാജ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഇന്ത്യയ്ക്കെതിരെ രാജ്യാന്തര ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നവരാത്രിയുമായി നാഗ്പൂരില്‍ നടക്കുന്ന ആര്‍എസ്എസ് പരിപാടിയിലെ പ്രസംഗത്തിലാണ് ഇക്കാര്യം
 പറഞ്ഞത്.

ഹിന്ദുക്കള്‍ക്കെതിരെയുള്ള ആക്രമണം ആവര്‍ത്തികക്കുകയാണെന്നും ഈ ആക്രമമം നല്ലതല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഹിന്ദുക്കള്‍ക്ക് മാത്രമല്ല എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യ സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്. 

ബലഹീനരായിരിക്കുക എന്നത് ഒരു കുറ്റമാണ്. അവരുടെ പ്രദേശത്ത് എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കേണ്ടത് ബംഗ്ലദേശാണ്. ബംഗ്ലദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണം നല്ലതല്ല. അവിടെ ഹിന്ദുക്കളെ ലക്ഷ്യമിടുകയാണ്. അവര്‍ക്ക് സഹായം ആവശ്യമാണ്. അവര്‍ക്ക് ഇന്ത്യയില്‍നിന്നു മാത്രമല്ല, ലോകമെമ്പാടുമുള്ള പിന്തുണ ലഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹിന്ദു മതം മനുഷ്യത്വത്തിന്റെയും ലോകത്തിന്റെയും മതമാണ്''  മോഹന്‍ ഭാഗവത് പറഞ്ഞു.

സമൂഹത്തെ സംബന്ധിച്ച് ഏറ്റവും നാണംകെട്ട സംഭവമാണ് ആര്‍ജി കര്‍ ആശുപത്രിയില്‍ നടന്ന ബലാത്സംഗ കൊലപാതകമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും കുറ്റകൃത്യം നടന്നിട്ടും ഇരയ്ക്ക് നീതി നിഷേധിക്കപ്പെട്ടത് സമൂഹത്തെ നിരാശപ്പെടുത്തുകയാണെന്നും പറഞ്ഞു.

Mohan Bhagwat india