തെരുവ് നായയുടെ ആക്രമണം;  അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഒറ്റമുറി വീടിനുള്ളില്‍ കയറിയ നായ, ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ നായയെ കൊന്നതായി പോലീസ് പറഞ്ഞു

author-image
Sruthi
New Update
straydog

infant death

തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു കൊന്നു. കുഞ്ഞിന്റെ അമ്മ വീട്ടുജോലികളുടെ ഭാഗമായി പുറത്തുപോയപ്പോഴാണ് ദാരുണമായ സംഭവം.ഒറ്റമുറി വീടിനുള്ളില്‍ കയറിയ നായ, ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ നായയെ കൊന്നതായി പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ ഒരു സ്റ്റോണ്‍ പോളിഷിംഗ് യൂണിറ്റിലാണ് ജോലി ചെയ്യുന്നത്.

 

infant death