പ്രചോദനം പ്രകൃതി; ബെംഗളൂരുവിൽ എൻബിആർ ഗ്രൂപ്പിന്റെ സോൾ ഓഫ് ദ സീസൺസ്

പ്രകൃതിയുടെയും ആധുനിക ജീവിതത്തിന്റെയും സംഗമം ഒരുക്കുന്നതാണ് ഇതിന്റെ ലക്ഷ്യം

author-image
Devina
New Update
bengaluru


ദക്ഷിണേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ എൻ.ബി.ആർ ഗ്രൂപ്പിന്റെ പുതിയ പ്രോജക്ടായ സോൾ ഓഫ് ദ സീസൺസ് ശ്രദ്ധ നേടുന്നു. ഈ ഭവന പദ്ധതിക്ക് 2025-ലെ GREBA അവാർഡിൽ “ബെസ്റ്റ് തീംഡ് റെസിഡൻഷ്യൽ പ്രോജക്ട്” എന്ന ബഹുമതി ലഭിച്ചു.

സർജാപൂർ റോഡ്–ഗുഞ്ചൂർ കോറിഡോർ എന്ന ബെംഗളൂരുവിലെ വേഗത്തിൽ വികസിക്കുന്ന മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ പദ്ധതി 9.65 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു. ഇതിൽ ഏകദേശം 88 ശതമാനം പ്രദേശം പച്ചപ്പിനും തുറന്ന സ്ഥലങ്ങൾക്കും മാറ്റിവച്ചിരിക്കുന്നു.

പഞ്ചമഹാഭൂതങ്ങൾ — ആകാശം, വായു, അഗ്നി, ജലം, ഭൂമി — എന്നിവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു, GAIA ദർശനവുമായി ചേർന്നാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തത്. പ്രകൃതിയുടെയും ആധുനിക ജീവിതത്തിന്റെയും സംഗമം ഒരുക്കുന്നതാണ് ഇതിന്റെ ലക്ഷ്യം.22 മുതൽ 26 നിലകളോളം ഉയരമുള്ള നാല് ടവറുകൾ പ്രകൃതിയിലെ ഘടകങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തത്. സ്കൈഡെക്കുകളും സ്റ്റാർഗേസിങ് പോയിന്റുകളും ആകാശത്തെ പ്രതിനിധീകരിക്കുന്നു, ക്രോസ് വെന്റിലേഷൻ ഉള്ള വീടുകൾ വായുവിന്റെ സാന്നിധ്യം ഉറപ്പാക്കുന്നു, സോളാർ പവർ ഉപയോഗിക്കുന്ന പൊതുസ്ഥലങ്ങൾ അഗ്നിയെ, വാട്ടർ ഗാർഡൻസും ഫൗണ്ടിനുകളും ജലത്തെ, പച്ചപ്പും പ്രകൃതിദത്ത വസ്തുക്കളും ഭൂമിയെ പ്രതിനിധീകരിക്കുന്നു. വിശാലമായ 3 BHK ഫ്ലാറ്റുകൾ അലുമിനിയം ഫോംവർക്ക് സാങ്കേതിക വിദ്യയിൽ നിർമ്മിച്ചതാണ്, ഉയർന്ന നിലവാരവും സമയബന്ധിതമായ കൈമാറ്റവും ഉറപ്പാക്കുന്നു.

പദ്ധതിയുടെ ഹൃദയത്തിൽ വെൽനെസ് തീംഡ് ആഡംബര ക്ലബ്‌ഹൗസ് ഉണ്ട്. യോഗ മേഖലകൾ, ഫിറ്റ്‌നസ് സെന്ററുകൾ, കോ-വർക്കിംഗ് സ്പേസുകൾ, സ്വിമ്മിംഗ് പൂൾ, ലൗഞ്ചുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്ന ക്ലബ്‌ഹൗസ് സമൂഹജീവിതവും ആരോഗ്യവും ഒരുമിച്ച് പ്രോത്സാഹിപ്പിക്കുന്നു.

“സോൾ ഓഫ് ദ സീസൺസ് വെറും വീടുകൾ അല്ല, സന്തുലിതവും ആരോഗ്യകരവുമായ സമൂഹജീവിതം പ്രോത്സാഹിപ്പിക്കുന്ന ഒരു ആശ്രയമാണ്,” എന്ന് എൻബിആർ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. നാഗഭൂഷൺ റെഡ്ഡി പറഞ്ഞു.

സമീപകാലത്ത് ടൈംസ് ഓഫ് ഇന്ത്യ ബിസിനസ് അവാർഡ്സ് 2025ൽ പ്രോഗ്രസീവ് ഡെവലപ്പർ ഓഫ് ദ ഇയർ പുരസ്കാരവും എൻബിആർ ഗ്രൂപ്പിന് ലഭിച്ചു. 1998-ൽ ശ്രീ. അശ്വത് നാരായണ റെഡ്ഡി യും ശ്രീ. നാഗഭൂഷൺ റെഡ്ഡിയും സ്ഥാപിച്ച കമ്പനി ഇതുവരെ 1.2 കോടി ചതുരശ്ര അടി റസിഡൻഷ്യൽ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്.