ഇന്റർ കോളേജ് ഫെസ്റ്റിന് തുടക്കമിട്ട് ലിസ കോളേജ്

കോഴിക്കോട് ജില്ലയിലെ കോളേജ് ഫെസ്റ്റിന് തുടക്കമിട്ട് ലിസ കോളേജ് കൈതപ്പൊയിൽ

author-image
Vineeth Sudhakar
New Update
IMG_0445

കോഴിക്കോട് : ജില്ലയിലെ  കോളേജുകളെ ഉൾപ്പെടുത്തി ഇന്റർ കോളേജ് ഫെസ്റ്റിന് തുടക്കമിട്ടിരിക്കുകയാണ് കൈതപ്പൊയിൽ ലിസ കോളേജ്. ലിസോറ  എന്ന പേരിൽ സംഘടിപ്പിച്ച ഫെസ്റ്റിൽ നിരവധി കോളേജുകളാണ് പങ്കെടുക്കുന്നത്.കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തി എടുക്കുന്നതിനും ,അവരെ പ്രോത്സാഹിപ്പിക്കാനും ലിസോറ വളരെ അധികം പ്രോത്സാഹനം നൽകുന്നുണ്ട്.നിരവധി കലാമത്സരങ്ങളിലായ് ഒരു ലക്ഷം രൂപയിലധികം  പ്രോത്സാഹന സമ്മാനങ്ങളും കോളജ് ഒരുക്കിയിട്ടുണ്ട്. Rj ഹണ്ട്,തീം ഡാൻസ് ,റീൽ മേക്കിങ്,ഷോർട് വീഡിയോ മേക്കിങ്,സ്ട്രീറ്റ് പ്ലേ, ഇ ഫുട്‌ബോൾ, മെഹന്തി ഡിസൈൻ. എന്നിവയാണ് പ്രധാന മത്സരങ്ങൾ.