'സാമ്പതട്ടിപ്പിനിരയായവര്‍ക്ക് പണം തിരിച്ചുപിടിച്ച് നല്‍കേണ്ടത് അന്വേഷണ ഏജന്‍സി '

നിക്ഷേപം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് ഒട്ടേറപേരുടെ കയ്യില്‍നിന്ന് കോടികള്‍ വാങ്ങി തട്ടിപ്പ് നടത്തിയ കമ്പനിയില്‍ നിന്ന് പണം തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് തിരിച്ചിറപ്പളളി സ്വദേശി ഹേമലത കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

author-image
Sneha SB
New Update
MADRAS HC

ചെന്നൈ : സാമ്പത്തിക തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരിച്ചുപിടിച്ച് നല്‍കേണ്ടത് അന്വേഷണ ഏജന്‍സിയുടെ ചുമതലയെന്ന് മദ്രാസ് ഹൈക്കോടതി.വന്‍സാമ്പത്തികലാഭം വാഗ്ദാനം ചെയ്തശേഷം നിക്ഷേപം വാങ്ങിയ ശേഷം കടന്നുകളയുന്ന കമ്പനികളില്‍ നിന്ന് പണം നഷ്ടപെട്ടവര്‍ക്ക് പണം തിരികെ വാങ്ങികൊടുക്കേണ്ടത് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജന്‍സിയുടെ ചുമതലയാണെന്ന് കോടതി നിരീക്ഷിച്ചു.

നിക്ഷേപം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് ഒട്ടേറപേരുടെ കയ്യില്‍നിന്ന് കോടികള്‍ വാങ്ങി തട്ടിപ്പ് നടത്തിയ കമ്പനിയില്‍ നിന്ന് പണം തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് തിരിച്ചിറപ്പളളി സ്വദേശി ഹേമലത കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.ഈ കേസില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ജസ്റ്റിസ് ബി പുകഴേന്തി സാമ്പത്തിക തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കേണ്ടത് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജന്‍സിയുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞത്.2022 ലാണ് ഹേമലത ഉള്‍പ്പടെ നിരവധിപേര്‍ സാമ്പത്തിക കുറ്റകൃത്യത്തിന് ഇരയായത്.കേസ് സാമ്പത്തിക കുറ്റകൃത്യ ഏജന്‍സിയാണ് അന്വേഷിച്ചത്.കേസിന്റ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു.തിരിച്ചിറപ്പളളിയിലെ കേസിന്റെ അന്വേഷണം ഇനിയും കഴിഞ്ഞിട്ടില്ല.അതുകൊണ്ട് തന്നെ റിപ്പോര്‍ട്ട് എപ്പോള്‍ സമര്‍പ്പിക്കുമെന്നും അറിയില്ല.അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.തമിഴ്മാട്ടില്‍ ഏഴായിരത്തോളം ജനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുളളത്.ഇതില്‍ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതുമായ നിരവധി കമ്പനികളുമുണ്ട്.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എങ്ങനെ തടയണമെന്ന നിര്‍ദേശം അന്വേഷണ ഏജന്‍സിതന്നെ മുന്നോട്ട് വയ്ക്കണമെന്നും കോടതി പറഞ്ഞു.കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

Madras High Court Money Fraud money fraud case