ഭേജ്പുരി നടി സപ്ന ഗിലാലിനെ അക്രമിചെന്ന പരാതി; പൃഥി ഷായ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന് കോടതി നിർദ്ദേശം

സപ്ന ഗില്ലും സുഹൃത്തുക്കളും ചേർന്ന് പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിച്ചെന്നും കാർ തല്ലിത്തകർത്തെന്നും ആരോപിച്ച് ക്രിക്കറ്റ് താരമാണ് ആദ്യം പരാതി നൽകിയത്.

author-image
Rajesh T L
New Update
prithvi shaw

പൃഥ്വി ഷായുടെ ആക്രമണ ദൃശ്യങ്ങൾ, പൃഥ്വി ഷാ

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: നടിയും സോഷ്യൽ മീഡ‍ിയ ഇൻഫ്ലുവൻസറുമായ സപ്ന ഗിൽ നൽകിയ പീഡന പരാതിയിൽ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ അന്വേഷണം നടത്താൻ പൊലീസിന് കോടതി നിർദേശം നൽകി. പരാതിയിൽ പൃഥ്വി ഷായ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നില്ല. എന്നാൽ പൊലീസിനെതിരെ നടപടി വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി. ക്രിക്കറ്റ് താരം പൃഥ്വി ഷായും സുഹൃത്തും ചേർന്ന് പൊതു സ്ഥലത്ത് അപമാനിച്ചെന്നും നെഞ്ചിൽ പിടിച്ച് തള്ളിയെന്നും ആരോപിച്ച നടി, തനിക്ക് വലിയ അപമാനം നേരിടേണ്ടി വന്നു എന്ന് കാണിച്ചാണ് നടി പരാതി നൽകിയത്.

2023 ഫെബ്രുവരി 15നാണ് പരാതിക്ക് അ‍ടിസ്ഥാനമായ സംഭവം. പൃഥ്വി ഷായുമായി സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉണ്ടായ തർക്കം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. സപ്ന ഗില്ലും സുഹൃത്തുക്കളും ചേർന്ന് പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിച്ചെന്നും കാർ തല്ലിത്തകർത്തെന്നും ആരോപിച്ച് ക്രിക്കറ്റ് താരമാണ് ആദ്യം പരാതി നൽകിയത്. തുടർന്ന് കേസിൽ സപ്ന അറസ്റ്റിലായെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു .തുടർന്നാണ് പൃഥ്വി ഷായ്ക്കെതിരെ നടി കോടതിയെ സമീപിച്ചത്.

sapna gill prithvi shaw