/kalakaumudi/media/media_files/2025/11/11/chaver-2025-11-11-14-57-25.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ ചാവേര്‍ ആക്രമണമെന്ന സൂചനയുമായി എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സി.സ്‌ഫോടനത്തിനു പിന്നിലെ ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമര്‍ മുഹമ്മദിന്റെ ചിത്രം പുറത്തുവിട്ടു. റെഡ് ഫോര്‍ട്ടിനു സമിപം പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഐ 20 കാറിന്റെ ഉടമയാണ് ഉമര്‍ ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോ.ഉമര്‍.
ഉമര്‍ അല്‍ ഫലാ മെഡിക്കല്‍ കോളജിലെ ഡോക്ടറാണ്. വൈറ്റ് കോളര്‍ ടെറര്‍ മൊഡ്യൂളെന്ന പേരില്‍ ജമ്മു കശ്മീര്‍, ഹരിയാന പൊലീസ് സംഘം പിടികൂടിയ ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, ഡോ. മുസ്സമ്മില്‍ ഷക്കീല്‍ എന്നിവരുമായി ഉമറിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
ഇവരെ പിടികൂടിയ വിവരം അറിഞ്ഞ് ഉമര്‍ ഫരീദാബാദില്‍നിന്ന് രക്ഷപ്പെ ടുകയായി രുന്നുവെന്നും അതേത്തുടര്‍ന്നാണ് സ്‌ഫോടനം നടത്തിയതെന്നുമാണ് സൂചനകള്‍. ഉമറാണ് വാഹനം ഓടിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
എച്ച്ആര്‍ 26CE7674 എന്ന നമ്പര്‍ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്കു സമീപമുള്ള പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.
നീലയും കറുപ്പും കലര്‍ന്ന ടീ ഷര്‍ട്ടാണ് ഡ്രൈവര്‍ ധരിച്ചിരുന്നത്. മൂന്നാമത്തെ ചിത്രത്തില്‍ ദേശീയ തലസ്ഥാനത്തെ തിരക്കേറിയ റോഡില്‍ കാര്‍ കിടക്കുന്നതായി കാണാം. അതേസമയം, ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
2025 നവംബര്‍ 10ന് വൈകിട്ട് 6.52ന് ചെങ്കോട്ട (ലാല്‍ ക്വില) മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ ഒന്നിനും നാലിനും ഇടയിലുള്ള റോഡിലാണ് ഹരിയാന റജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിച്ചത്.ഔദ്യോഗിക കണക്കുകള്‍ പ്രകാരം എട്ടു പേര്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
