/kalakaumudi/media/media_files/2026/02/06/ajit-5-2026-02-06-12-18-31.jpg)
മുംബൈ: ബാരാമതി വിമാനദുരന്തവുമായി ബന്ധപ്പെട്ട് അപകടമരണത്തിനു കേസെടുത്ത മഹാരാഷ്ട്ര പൊലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (സിഐഡി) ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ പേഴ്‌സനല്‍ സെക്രട്ടറി അവിനാഷ് സോള്‍വതിന്റെ മൊഴിയെടുത്തു.
അജിത്തിന്റെ യാത്രകള്‍, അവസാന ദിവസത്തെ ഫോണ്‍ വിളികള്‍, യാത്ര ചെയ്ത വിമാനത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടെന്നതു സംബന്ധിച്ച് പുറപ്പെടുന്നതിനു മുന്‍പ് സൂചിപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം ചോദിച്ചത്. 15 വര്‍ഷത്തിലേറെയായി അജിത് പവാറിനൊപ്പം പ്രവര്‍ത്തിച്ചിരുന്നയാളാണ് അവിനാഷ്. മറ്റു ജീവനക്കാരില്‍നിന്നും വരുംദിവസങ്ങളില്‍ മൊഴിയെടുക്കും.
മൂടല്‍മഞ്ഞിനെത്തുടര്‍ന്നു ദൂരക്കാഴ്ച കുറഞ്ഞതാണു ദുരന്തത്തിനിടയാക്കിയതെന്നാണു വ്യോമയാന വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍, ചില പ്രതിപക്ഷ, എന്‍സിപി നേതാക്കള്‍ ദുരൂഹത ഉന്നയിച്ചിട്ടുണ്ട്. അതിനിടെ, അര്‍ഹരായ സ്ത്രീകള്‍ക്കു പ്രതിമാസം 1,500 രൂപ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ലാഡ്കി ബഹിന്‍ പദ്ധതിക്ക് അജിത് പവാറിന്റെ പേരു നല്‍കണമെന്ന എന്‍സിപി നേതാക്കളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
