/kalakaumudi/media/media_files/2026/02/11/ranveer-2026-02-11-08-08-31.jpg)
മുംബൈ: ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന് വാട്സാപ്പിലൂടെ അജ്ഞാതരില്‍ നിന്ന് ഭീഷണി സന്ദേശം. ശബ്ദ സന്ദേശത്തിലൂടെയാണ് ഭീഷണിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു.
ഭീഷണി സന്ദേശത്തിന്റെ ഉള്ളടക്കം പൊലീസ് വെളിപ്പെടുത്തിയില്ലെങ്കിലും പണം ആവശ്യപ്പെട്ടായിരുന്നു സന്ദേശമെന്നാണ് സൂചന. ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിനു നേരെ ജനുവരി 31ന് രാത്രി വെടിവയ്പ്പ് ഉണ്ടായതിനു പിന്നാലെയാണ് രണ്‍വീര്‍ സിങ്ങിന് ഭീഷണി സന്ദേശം ലഭിക്കുന്നത്.
പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങളാകാം രണ്‍വീറിനെതിരെയുള്ള ഭീഷണിക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിച്ചു. രണ്‍വീര്‍ താമസിക്കുന്ന സെന്‍ട്രല്‍ മുംബൈയിലെ ഹൗസിങ് സൊസൈറ്റിയില്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ, സ്വകാര്യ സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
